
പെണ്ണേ നിന്നോട്
******************
പെണ്ണേ നിൻ സ്വപ്നങ്ങൾക്കു
നീ വർണ്ണങ്ങൾ പകരണം
നിന്റെ ആശകൾക്ക് വെള്ളവും
വളവുമേകി വളർത്തണം
നീ പാതിവരച്ചു നിർത്തിയ
ചിത്രങ്ങൾക്കിനിയെങ്കിലും
മോഹന വർണ്ണങ്ങളേകി
ജീവൻ പകരാൻ കഴിയണം.
കൊതിക്കുന്ന മോഹങ്ങൾ
മനസ്സിൻ മച്ചകത്തിൽ
മാറാലക്കെട്ടികിടക്കാതെ
തുടച്ചു മിനുക്കിയൊരുക്കണം.
പറയുവാൻ ന്യായമായ-
കാര്യങ്ങൾ, പറയേണ്ട സമയം
മടികൂടാതെ മൊഴിയുവാൻ
കരുത്തു നീയാർജ്ജിക്കണം.
കാണുന്ന കറപുരണ്ട കാഴ്ചകൾ
തന്റെ വിധിയെന്നാത്മഗതം
പൊഴിക്കാതെ ചെറുവിരലനക്കണം.
തുരുമ്പെടുക്കാതെ പ്രതീക്ഷ-
കൈവിടാതെ, സ്വപ്നങ്ങൾ
മണ്ണിലേക്കുമടക്കിയായക്കാതെ
വസന്തവനിയിലെ പൂമരമാകണം.
സുഗന്ധരാജനായ് വാനിൽ നിറയട്ടെ, സുസ്മിതയായ്
നിൻ ചൊടികൾ വിടരട്ടെ.
തെളിമാനമായ് മാനസ്സം മാറട്ടെ.
(സുമകൃഷ്ണ )
This post has already been read 1017 times!
Comments are closed.