കവിതകൾ

പെണ്ണ് (ദത്തു)

പെണ്ണ്

നിങ്ങൾക്ക് ഒരു പെണ്ണിനെ അറിയുമോ?
നിങ്ങൾ ഉദ്ദേശിക്കുന്ന…..
നിങ്ങൾ വിചാരിക്കുന്ന
പെണ്ണല്ല………
മറ്റൊരുവൾ…..
ഒറ്റക്ക് ഒരായിരം
സമുദ്രത്തെ
ചുമക്കുന്നവൾ…
ഉള്ളിൽ എരിയുന്ന
തീയെ കനൽകട്ട
കൊണ്ട് അണച്ചവൾ…
ഒരു വ്യാഴവട്ടം
ഒരുവനെ മാത്രo
പ്രണയിച്ച്
കുരുത്തം കെട്ടു പോയവൾ.,.
അലമാരക്കുള്ളിൽ,
ചിമ്മിനി വെളിച്ചതിന്റെ
കയ്പ്പിൽ…
കോർത്തെടുത്ത
സർട്ടിഫിക്കറ്റുകളെ
ഇടക്കൊന്നു
താലോലിച്ചു
വയ്ക്കുന്നവൾ…..
ഒരു ജീവിതം മുഴുവനും
ആർക്കൊക്കെയോ
വേണ്ടി ജീവിച്ചു
തുലച്ചവർ…
ഒടുവിൽ
നൽകിയതിനൊക്കെയും
കണക്കിട്ട്
നിങ്ങൾ മുറിപ്പെടുത്തിയവർ…..
മറ്റൊരുവളുടെ
ഹൃദയത്തിലേക്ക്
നിങ്ങൾ നിസാരമായി
ചേക്കേറുമ്പോൾ
വിങ്ങി വിതുമ്പി
നിങ്ങളെ തന്നെ
നോക്കിനിന്നവർ….
അവൾ നിങ്ങളുടെ ബീജത്തെ
ചുമക്കാൻ മാത്രം
കടൽ കടന്നു വന്നവളല്ല….
ഒരു തരി ആഗ്രഹം പോലും
പറയാതെ…
“എനിക്കതൊന്നും ഇഷ്ട്ടമല്ലെന്ന് “
പറയുന്ന ഒരുവൾ….
ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല….
അടക്കിപിടിക്കുന്നത്
കൊണ്ടാണ്..,..
നിങ്ങൾ പച്ചവെളിച്ചം തെളിഞ്ഞു
കിടക്കുമ്പോൾ
ഒരു പെണ്ണിനോട്
ചോദിക്കുന്ന
അനേകായിരം
ചോദ്യങ്ങൾ ഇല്ലേ?
അത് നിങ്ങൾ ഒരു
ശരിയായ പെണ്ണിനെ
അറിയാഞ്ഞിട്ടാണ്
അനുഭവിക്കാഞ്ഞിട്ടാണ്….
ഇത് പോലൊരു പെണ്ണ് എല്ലാ
വീടുകളിലും
ഉണ്ടാകും…
അമ്മയായോ
സഹോദരിയായോ
നിങ്ങൾ പറയുന്ന
വേശ്യയായോ….
ഒക്കെ……
പരിഗണനക്ക് അപ്പുറം
അവർക്കൊന്നും
വേണ്ടെന്നതുതന്നെയാണ്
നിങ്ങൾക്ക് നൽകാവുന്ന
സമ്മാനം…..
🔥ദത്തു 🔥

This post has already been read 3872 times!

Comments are closed.