പൊതു ചർച്ച പൊതു വിവരം

റഹ്നാ ഫാത്തിമയെ സാരിയുടുപ്പിക്കാൻ ശ്രമിക്കുന്ന കുല സ്ത്രീകളും കുല പുരുഷുകളും അറിയാൻ.

rehna fathima
dhravidan.com,rehna fathima

റഹ്നാ ഫാത്തിമയെ സാരിയുടുപ്പിക്കാൻ ശ്രമിക്കുന്ന കുല സ്ത്രീകളും കുല പുരുഷുകളും അറിയാൻ.

സാംസ്കാരിക ദേശീയതയുടെ കാലത്ത് സദാചാര ബോധവും തിളച്ച് മറിയുകയാണ് ഇഷ്ടമുള്ള വസ്ത്രം ഇടാൻ പോലും സാധ്യമാവാത്ത കാലത്തേക്കാണ് പതുക്കെയെങ്കിലും നമ്മുടെ യാത്ര. വ്രണം പൊട്ടി തിളച്ച് മറിയുന്ന നമ്മുടെ പൊന്ന് ആങ്ങളമാർക്കെന്ന ഹാഷ് ടാഗോടെ ഒരു കൂട്ടം പെൺകുട്ടികൾ അവർക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയിൽ ഇട്ടതോട് കൂടിയാണ് കുലസ്ത്രീകളുടെയും കുലപുരുഷന്മാരുടെയും വ്രണം പൊട്ടിയൊലിച്ച് തുടങ്ങിയത് കേരളത്തിൽ അടുത്ത കാലത്തായി വ്രണ കേസുകൾ കൂടി വരികയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശേഷം തങ്ങളുടെ മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ട് കേരളത്തിലെ വിവിധ കോടതികളിൽ സംഘടിതമായി ഒരു കൂട്ടം ആളുകൾ കേസ് നൽകി കൊണ്ടിരിക്കുകയാണ് രഹ്ന ഫാത്തിമ തൻ്റെ നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിനും ചില കുല പുരുഷന്മാരുടെ വ്രണം പൊട്ടുകയുണ്ടായി ഒടുവിൽ സുപ്രീം കോടതി കേസ് എടുത്ത് ദൂരെയെറിഞ്ഞ അനുഭവം നാം കണ്ടതാണ് ഒടുവിൽ തനിക്കൊരു വാടക വീട് വേണം എന്നൊരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ അതിൻ്റെ താഴെ കമൻ്റുമായി വന്നവരുടെ പ്രൊഫൈൽ ചിത്രങ്ങളിൽ കൂടുതലും വിദേശികൾ വ സ്ത്രം ഉടുപ്പിച്ച ഇന്ത്യൻ ദൈവങ്ങളുടെ തായിരിന്നു.

നാം വസ്ത്രം ഉടുത്ത് തുടങ്ങിയത് എത്കാലത്താണ്..? എന്തിനേറെ നമ്മുടെ ഏതെങ്കിലും ദൈവങ്ങൾക്ക് വസ്ത്രമുണ്ടോ..? പുരാതന ഭാരതീയ ചുമർചിത്രങ്ങളിലോ ശില്പങ്ങളിലോ വസ്ത്രം ഉടുത്ത രൂപങ്ങൾ ഉണ്ടോ ? വ്യതസ്തങ്ങ ളായഭാരതീയ ക്ഷേത്ര കലകളിൽ അതിൻ്റെ വിവിധങ്ങളായ രൂപഭാവങ്ങളിൽ നമ്മുക്ക് കാണാൻ കഴിയുക ഏറെ കുറേ ഒരേ രീതിയിലുള്ള രൂപങ്ങളാണ്


ബഹുസ്വര ഇന്ത്യയുടെ ദേശീയത കാണാവുന്നത് കലകളിലാണ് അത് പ്രകടമായ അർത്ഥത്തിൽ നമ്മുക്കായ് നൽകണമെന്നില്ല ആസാമിലെ ബിഹു നൃത്തവും കേരളത്തിലെ തിരുവാതിരയും, മാർഗ്ഗംകളിയുമെല്ലാം പരസ്പരം ബന്ധമില്ലന്ന് തോന്നും വൈവിദ്ധ്യം, താളം, മേളം, ചുവട്, എന്നിവയിൽ മാത്രമാണ് വ്യത്യസ്തത പക്ഷേ ഇവ തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആത്മാവ് ഉണ്ട് അതാണ് ദേശീയത ഇത് തന്നെയാണ് ഭാരതീയ ചിത്രകലയിലും, ക്ഷേത്ര കലയിലും വാസ്തു ശില്പത്തിലുംനമ്മുക്ക് കാണാൻ കഴിയുന്നത് ദ്രാവീഡീയൻ വാസ്തുശില്പകലയും ആര്യ വാസ്തു ശില്പവും തമ്മിൽ ഒട്ടേറെ വ്യത്യാസമുണ്ട് വാസ്തു ശാസ്ത്ര ഗ്രന്ഥമായ മാനസരത്തിലും മലയാളത്തിൽ പ്രസിദ്ധീകൃതമായ മംഗള പാoത്തിലും ഈ വ്യത്യസ്തത വിവരിക്കുന്നുണ്ട് അത്തരം രചനകളുടെ കാലത്ത് നിലനിന്നിരുന്ന ജീവിതാവസ്ഥയും ഇത്തരം ഗ്രന്ഥങ്ങളിൽ കാണാം.

പുരാണ കഥകൾ, മഹാഭാരതം, ദേവീ മാഹാത്മ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചുമർചിത്രങ്ങളും – ശില്പങ്ങളും രൂപപ്പെടുത്തിയത് അവിടെയാണ് ചോദ്യം ഉയരേണ്ടത് എങ്ങനെയാണ് ഭാരതീയ ഹൈന്ദവ സംസ്കൃതിയിൽ നഗ്‌ന ദൈവങ്ങൾ സൃഷ്ടിക്കപ്പെട്ടത് എന്നത്.

പ്രാചീന ഭാരതീയ ചരിത്രത്തിൽ ഇതിഹാസങ്ങൾ രൂപപ്പെടുത്തുന്നതിന് മുമ്പ് മനുഷ്യരും ദൈവങ്ങളും ഒരുപോലെ നഗ്നരായിരുന്നു ചിതറി കിടന്നിരുന്ന വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഭാരതത്തിലേക്ക് കടന്ന് വന്ന വിദേശികളാണ് മനുഷ്യർക്കും ദൈവങ്ങൾക്കും വസ്ത്രം തുന്നി നൽകിയത് പൗരാണിക ഇന്ത്യൻ നാഗരീക ചരിത്രത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ദൈവങ്ങളുടെ ഉൽപ്പത്തിയിലും അവർക്ക് രൂപഭംഗി കൊടുത്ത കലകളിലും ദർശിക്കാൻ കഴിയുക നഗ്ന മനുഷ്യരെയും, ദൈവങ്ങളെയുമാണ്
സാംസ്കാരിക ദേശീയത കുത്തിയൊലിക്കുകയും അത് വഴി രഹ്ന ഫാത്തിമയെ തുണിയുടുപ്പിക്കാൻ നടക്കുന്ന ആങ്ങളമാർ അറിയണം ഭാരതീയ സ്ത്രീകളുടെ പ്രധാന വസ്ത്രം സാരി ആയത് എങ്ങനെയെന്ന് ലോകത്ത് മറ്റൊരിടത്തും സ്ത്രീകളെ സാരിയുടുപ്പിച്ചിട്ടില്ല അതും ഭാരതീയ സംസ്കൃതിയുടെ ഭാഗമെന്ന് ഊറ്റം കൊള്ളുന്നവരെ ,കുല സ്ത്രീകളെ കേൾക്കണം ഇന്ത്യൻ സ്ത്രീകളെ സാരിയുടുപ്പിച്ചത് എന്തിനെന്ന് ഭൂമി ദേവിക്ക് സ്ത്രീ യോനി കാണാനെന്ന് പുരാണ വാക്യം… ഇത് കേട്ട് ആരുടെയും വ്രണം പൊട്ടിയൊലിക്കണ്ട പ്രാചീന ഹൈന്ദവ പുരാണങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാൽ മതി അത് കൊണ്ട് രഹ്ന ഫാത്തിമയുടെ ബോഡി ആർട്ട് കണ്ട് കുരുപൊ ട്ടുന്ന ആങ്ങളമാർ ക്ഷേത്ര ചുമരുകളിൽ തൂങ്ങിയാടുന്ന ദൈവകോലങ്ങൾക്ക് ഒരു നേർത്ത മുണ്ടെങ്കിലും ഉടുപ്പിക്കൂ …

This post has already been read 2635 times!

Comments are closed.