കവിതകൾ

ആചാരം

ആചാരം,,,,,,
………….. : ‘ …………..
നെറുകയിൽ ചൂടാൻ
മയിൽപ്പീലിക്കണ്ണു തേടി… തേടി
അകം കൊണ്ടുവല്ലേ…

ബോധി മരച്ചോട്ടിൽ
ഒരു മന്ത്രമായ്
തിരയടിച്ച് അലയൊതുങ്ങി
ശാന്തമായ് അലിഞ്ഞു
തീർന്നിരിക്കുന്നു.

കാൽവരിക്കുന്നിൽ ഇടയക്കൂട്ടങ്ങളോടൊത്ത്
ഒരു നക്ഷത്രമായ് തിളങ്ങി
തേഞ്ഞു മാഞ്ഞു പോയല്ലോ

വെളിച്ചം വരച്ച്
ഹിറാ ഗുഹയിൽ നിന്ന്
ഇറങ്ങി പോകുന്നതും
കണ്ടിരുന്നു

ഇപ്പോൾ,
പൂട്ടിയിട്ട .
വെറും
വാതിലുകളോട്
ചോദിക്കുന്നു
ദൈവമേ.
നീ ……
എവിടെയാണ്???….

കവിത :ആചാരം
രചന :കുമാരൻ കുമരംപുത്തൂർ .

 

dhravidan
poem,dhravidan

This post has already been read 2372 times!

Comments are closed.