
ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയുടെ നിരാസം എന്ന പ്രഹസനത്തിനപ്പുറം കോളനി വാഴ്ചയുടെ ഒരു പരിഛേദമായിരുന്നു നമ്മുക്ക് ലഭിച്ച സ്വാതന്ത്രം. ബ്രിട്ടീഷ് വിരുദ്ധ കലാപകാലഘട്ടത്തിലും ഇന്ത്യൻ ആത്മീയ സങ്കല്പങ്ങളുടെ വൈകാരികമായ സ്രോതസ്സുകളെ തന്ത്രപൂർവ്വം കണ്ടെത്തി കോളനി വാഴ്ചക്ക് അനുപൂരകമായ വിധം പരുവപ്പെടുത്തിയെടുക്കുവാനും ബ്രിട്ടിഷ് കൊളോണിയൽ അധിപന്മാർക്ക് സാധിച്ചിരുന്നു
ആത്മീയതയുടെ അശാസ്ത്രീയമായ ഹൈന്ദവ വൽക്കരണത്തിലൂടെ ഫലത്തിൽ ബ്രിട്ടീഷ് അധിനിവേശ ശക്തികൾ ഇന്ത്യയിൽ അവരുടെ ആധിപത്യം സശക്തമായി അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. ഭൗതികതയിൽ അധിഷ്ടിതമായ യൂറോപ്യൻ ഭരണവാഴ്ച ക്ക് ഇന്ത്യൻ ആത്മീയതയുടെ ചേരുവ ഒരു ആവശ്യ ഘടകമായിരുന്നു. നമ്മുടെ സുഗന്ധദ്രവ്യങ്ങളെക്കാളും കുരുമുളക് ഉൾപ്പടെയുള്ള അമൂല്യ സമ്പത്തുക്കളെക്കാളും .ഇന്ത്യൻ ആത്മയ തക്കായിരുന്നു വിദേശ കമ്പോളങ്ങളിൽ പ്രിയം ഉണ്ടായിരുന്നത് സ്വാമി വിവേകാനന്ദൻ പോലും ഇന്ത്യൻ ആത്മീയതയുടെ ആത്മ ബന്ധുക്കളെ കണ്ടത് അമേരിക്കയിലെ ചിക്കാഗോഗോയിലായിരുന്നു. ഇത്തരം സന്ദർഭങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യൻ ആത്മീയതയുടെ നൈതിക ധാരകളെ ദുരുപയോഗം ചെയ്ത് കൊണ്ട് യൂറോപ്യൻ ശക്തികൾക്ക് ഇന്ത്യൻ സമൂഹത്തിൽ തങ്ങളുടെ അധികാരത്തിൻ്റെ ശിലാഫലകങ്ങളെ അരക്കിട്ട് ഉറപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്ന് വ്യക്തമാകുന്നു ഈ അധികാര ആധിപത്യത്തിൻ്റെ പ്രത്യുത്പന്നമായിരുന്നു ഇന്ത്യയിലെ വർഗ്ഗീയ ലഹളകളും സാമുദായിക സ്പർദ്ധകളും
ഇവിടെ സൂചിപ്പിക്കുന്നത് ആത്മീയതയുടെ കമ്പോളവത്ക്കരണവും അശാസ്ത്രീയ മായകോളനിവത്ക്കരണവും ഇന്ത്യൻ സമൂഹത്തെ സാമൂഹ്യ പുരോഗതിയിൽ നിന്നും സനാതനമ്മായ ആത്മീയ പാരമ്പര്യത്തിൽ നിന്നും പുറകോട്ട് നയിക്കുകയും ആയിരത്താണ്ടുകളായി നിലനിന്നിരുന്നതായ ആത്മീയ അടിമ ത്വത്തിൻ്റെയും അധമ ബോധത്തിൻ്റെയും പടുകുഴികളിലേക്ക് നമ്മെ തള്ളിവിടുകയും ചെയ്ത് കൊണ്ടിരിക്കുന്നു എന്നാണ് .
ഫാസിസത്തിൻ്റെ മുഖമുദ്രയുള്ള ഒരു ഉപഭോഗ സംസ്കാരത്തിൽ അധിഷ്ഠിതമായ വെള്ളപൂശിയ അടിമകളുടെ ഒരു കോളനിവൽ കൃതസമൂഹമാണ് ഇന്ന് ഇവിടെ രൂപമെടുക്കുന്നത് .ഇന്ത്യയിൽ ഇത്തരമൊരു ആത്മീയ ഫാസിസത്തിൻ്റെ അടിത്തറ പാകാനുള്ള പരിശ്രമത്തിലാണ് നവ ഹൈന്ദവ കൂട്ടുകെട്ടിലൂടെയും ആധുനിക മനുഷ്യദൈവങ്ങളിലൂടെയും ആത്മീയ പ്രചാരണം നടത്തി കൊണ്ട് ഇവിടെ മുന്നേറുന്ന പുത്തൻ കോളനിയൻ ശക്തികളെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
അമേരിക്കൻ സാമ്രാജ്യത്വം ഇന്ന് പുത്തൻ ഹൈന്ദവ ശക്തികളിലൂടെ നമ്മുടെ സനാതനമ്മായ ആത്മീയ സമ്പത്ത് മുഴുവനും കോളനിവത്ക്കരിക്കുകയും നമ്മുടെ സ്വൈര്യ ജീവിതം തന്നെ അവരുടെ പേറ്റൻ്റ് അവകാശമായി മാറ്റുകയും ചെയ്തിരിക്കുന്നു ഇന്ത്യയിൽ അങ്ങിങ്ങായി നടന്ന് കൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ ഹൈന്ദവേതര ആരാധനാലയങ്ങൾ തകർത്തതിൻ്റെയും സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിലും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ചാലകശക്തി ഈ ആത്മീയ അധ:പതനത്തിൻ്റെ പരിഛേദമാണ് ഈ വസ്തുത തിരിച്ചറിയാനുള്ള വിവേകമാണ് ഇന്ന് ഓരോ ഇന്ത്യൻ പൗരനും ആർജിക്കേണ്ടത് എങ്കിൽ മാത്രമെ കമ്പോളവത്ക്കരിക്കപ്പെടുന്ന നവ ഹൈന്ദവ ആത്മീയതയുടെ വിപത് സന്ദേശങ്ങളെ നമ്മുക്ക് ഫലപ്രദമായ മാറികടക്കാൻ കഴിയുകയുള്ളൂ.
മറ്റൊന്നുള്ളത് ഈ ആത്മീയ ദുരന്ത പശ്ചാത്തലത്തിൽ നാം ഉയർത്തിപ്പിടിക്കേണ്ടത് ശ്രീനാരായണ ദർശനത്തിലധിഷ്ടിതമായ മതേതര ആത്മീയ തത്വസംഹിതകളാണ് ശ്രീനാരായണ ദർശനം ലളിതമായ ഭാഷയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളതെങ്കിലും അതിന് അഗാധമായ ദാർശിനിക സൂഷ്മതയുടെ അസ്തിത്വമുണ്ട് ” ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന ഗുരുദേവ സൂക്തം മതങ്ങൾക്കും ജാതി ചിന്തകൾക്കു അതീതമായ ഒരു മാനവിക ഉൾത്തല ദർശനമ്മാണ് കൂടാതെ “ഒരു ജാതി ” എന്നും ” ഒരു ദൈവം” എന്നും പറയുമ്പോൾ അത് തികച്ചും ഹിന്ദു മതത്തേയാണ് നേരിടുന്നത്. കാരണം ഉയർന്ന ജാതികളും താഴ്ന്ന ജാതികളും , സവർണ്ണ ദൈവങ്ങളും അവർണ്ണ ദൈവങ്ങളും ഹിന്ദു മതത്തിലെ കൂത്തരങ്ങുകളായി മാറിയിരിക്കുകയാണല്ലോ ?
ഗുരുദേവൻ്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് സ്വതന്ത്ര ആത്മീയ സന്ദേശം തന്നെ ഒരു മതേതര ആത്മീയ സംഹിതയാണ് എന്നാൽ നാരായണ ദർശനം രൂപകൽപ്പന ചെയ്ത സ്വതന്ത്രവും മതേതരത്വപരവുമായ ആത്മീയ ധാരയെ ഹിന്ദുത്വ വത്ക്കരിക്കാനുള്ള ഒരു ഹീനമായ കൃത്യവും നമ്മുടെ സമൂഹത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ് അതായത് ഹിന്ദു മതത്തിൻ്റെ അനുബന്ധമായി നാരായണ ഗുരുദർശനത്തെ പുനർ വ്യാഖ്യാനിച്ച് ഒരാത്മീയ അട്ടി മറി നടത്താനാണ് ഇവിടുത്തെ വരേണ്യവർഗ്ഗങ്ങളും അദ്ധ്യാത്മിക മൗലികവാദികളും പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് അതേ സമയം ഗുരുദേവ ദർശനം ഒരു സൂഷ്മ പരിശോദനക്ക് വിധേയമാക്കുകയാണെങ്കിൽ അതൊരു നാസ്തിക ദർശനമാണെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും ഉദാഹരണത്തിന് “മനുഷ്യന് ഒരു ദൈവം എന്ന പ്രയോഗം തന്നെ ഇപ്രകാരം ദൈവനിഷേധത്തിലൂടെ മതത്തെ മറികടന്ന് കൊണ്ട് മതേതരത്വചിന്ത പുനസ്ഥാപിക്കുക കൂടിയാണ് ഭാരതത്തിൽ ഹിന്ദു മതത്തെയും അത് വിഭാവനം ചെയ്യുന്ന ദൈവത്തേയും നിഷേധിച്ചാൽ ഇവിടുത്തെ ജാതി വ്യവസ്ഥിതി അവസാനിപ്പിക്കാൻ കഴിയുമെന്നും നാരായണ ഗുരു തൻ്റെ “ആത്മോപദേശ ശതകം’ എന്നതത്വ ദർശന പദ്ധതിയിലൂടെ സുവ്യക്തമാക്കുന്നുണ്ട് യഥാർത്ഥത്തിൽ “ഗുരുദർശനം ” അഭിസം ക്രമിച്ചിരിക്കുന്നത് ആത് മോപദേശ ശതകത്തിലെ ധ്യാന മണ്ഡലമാണ്.
ആധൂനികോത്തര സമൂഹത്തിൽ സാമ്രാജ്യത്യ രൂപകങ്ങളായ മനുഷ്യദൈവക്കോ മാളിത്തങ്ങളിലൂടെയും പോസ്റ്റ് ക്യാപ്പിറ്റലിസത്തിലൂടെയും സർവ്വവ്യാപിയായി തീർന്നിരിക്കുന്ന ആത്മീയ ഫാസിസത്തെയും അതിൻ്റെ കമ്പോളവത്ക്കരണത്തെയും പരിമിതിക്കകത്ത് നിന്ന് പ്രതിരോധിക്കാനുള്ള ഒരു തയ്യാറെടുപ്പ് മാത്രമാണ് ഗുരുദേവ ദർശനം.
രാമദാസ് കതിരൂർ
This post has already been read 2934 times!


Comments are closed.