കവിതകൾ

ഓർമച്ചെപ്പ്

ormachepp
dhravidan.com

വിദ്യാലയ വരാന്തകൾ
എന്നുമൊരത്ഭുതമാണ് !
മറ്റൊരു വരാന്തകൾക്കും
സമ്മാനിക്കാനാകാത്ത
അത്യാതുല്യമായ വികാരങ്ങൾ സമ്മാനിക്കുന്നിടം.
സൗഹൃദങ്ങളും പ്രണയങ്ങളും,
പൂത്തുലയുന്നൊരിടം.
പാഠപുസ്തകത്തിലെ വരികൾ മാത്രമല്ല,
മുദ്രാവാക്യങ്ങളും കളിചിരികളും മുഴങ്ങുന്നിടം.
ഇണക്കങ്ങളും പിണക്കങ്ങളും
പരിഭവങ്ങളും അവിടെ
മന്ത്രങ്ങളായുയരുന്നത് കേൾക്കാം,
ആ കാഴ്ചകളൊന്നും ഒരുനാളും മാഞ്ഞകലില്ല.
നോവിൻ സന്ധ്യയിൽ കാലിടറുമ്പോൾ,
മിഴിയൊന്നു നിറയുമ്പോൾ
ഒന്നിനു പകരം അനേകം
കൈകളുയരുന്നൊരിടം.
വരാന്തകളിലെ ഓർമ്മചിത്രമില്ലാത്ത
ഒരു മനവും ആ പടിയിറങ്ങികാണില്ല.
അത്രമേൽ ഓർമ്മകൾ പൂത്തൊരിടം.

അനശ്വര രാമചന്ദ്രൻ

This post has already been read 4463 times!

Comments are closed.