പൊതു ചർച്ച

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.’ എന്ന ഗാനം  കെ എസ് ചിത്രയും പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു. ഈ റൊമാന്റിക് ഗാനം മലയാളത്തിന്റെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ 31 ന് വൈകിട്ട് 5 മണിക്ക്  റിലീസ് ചെയ്യും

ഗാനത്തിന് സംഗീതം ഒരുക്കുന്നത് സംഗീത സംവിധായകൻ രാജേഷ് ബാബു കെ യാണ്. ഗാനത്തിൻ്റെ രചന അഡ്വ. ശ്രീരഞ്ജിനിയാണ് നിർവഹിച്ചിരിക്കുന്നത്. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രചന കെ.പി .സുനില്‍, ക്യാമറ സജേത്ത് മേനോന്‍.
മറ്റ് ഗാനങ്ങളുടെ രചന – ശ്രീകുമാരന്‍ തമ്പി, സുധി, സുജിത്ത് കാറ്റോട്, ഗായകർ കെ.എസ്.ചിത്ര, പി.കെ.സുനിൽകുമാർ, രഞ്ജിനി ജോസ്, മധുശ്രീ നരായണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എഡിറ്റര്‍ അമൃത് ലൂക്ക, സൗണ്ട് ഡിസൈൻ പ്രബൽ കൂസും, പി ആർ ഒ പി.ആർ.സുമേരൻ എന്നിവരാണ്.

This post has already been read 2932 times!

Comments are closed.