ഇലക്ഷൻ വാർത്തകൾ ബ്രേക്കിംഗ് ന്യൂസ്

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് !

clever text
election

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് !

തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. 24,584 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വിധിയെഴുതുന്നത് 88,26,620 വോട്ടർമാരാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് പത്തിനും മൂന്നാം ഘട്ടം 14 നുമാണ്. വോട്ടെണ്ണല്‍ 16 നാണ്

This post has already been read 11169 times!

Comments are closed.