Test1
വേടനെന്ന തികഞ്ഞ വർഗീയവാദി.. അങ്ങനെ തന്നെ വിളിക്കണം കാരണം അത്രമാത്രം വിഷമാണ് ഒരു സമൂഹത്തിലേക്ക് അവൻ കുത്തി വെക്കുന്നത്.. ആരാധന തലക്ക് പിടിച്ചു തെറിവിളിക്കാൻ വരുന്നവർ പോസ്റ്റ് പൂർണമായും വായിച്ചതിനു ശേഷം തെറിവിളിക്കാൻ തോന്നുന്നെങ്കിൽ മാത്രം തെറിവിളിക്കുക..
വേടന്റെ പാട്ടുകൾ ഇഷ്ടമാണ് വരികൾ ഇഷ്ടമാണ്, പക്ഷേ പേരിനും പ്രശസ്തിക്കും വേണ്ടി അവൻ ഉപയോഗിക്കുന്ന ജാതിയെന്ന മാരക വിഷം അത് വലിയ അപകടമാണ്. അംബേദ്ക്കറും അയ്യങ്കാളിയും ഒക്കെ കഷ്ടപ്പെട്ട് ഈ സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത സഹോദര്യത്തെയാണ് അവൻ തകർത്തുകൊണ്ടിരിക്കുന്നതു.
അടിച്ചമർത്തപെട്ടവന്റെ ശബ്ദം ആണത്രെ വേടൻ.. എന്ത് അടിച്ചമർത്തൽ?? ഏത് അടിച്ചമർത്തൽ??
ഈ കാലഘട്ടത്തിൽ ജാതി ചോദിക്കുന്നത് ഒരേയൊരു കാര്യത്തിന് മാത്രമാണ്.. അത് സംവരണം നൽകാനാണ്.. അല്ലാതെ ഒരു അടിച്ചമർത്തലും ഇവിടെയെങ്ങും നടക്കുന്നില്ല.. (ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴികെ)..
കൂടെയുള്ളവന്റെ ജാതി നോക്കിയല്ല ഇന്നത്തെ തലമുറ സൗഹൃദം ഉണ്ടാക്കുന്നത്. എന്റെ കോളേജ് സൗഹൃദങ്ങളിൽ ഒരുവൻ കുറവ ജാതി ആണെന്ന് അറിയുന്നത് തന്നെ മൂന്നാം വർഷം എന്തോ ആവശ്യത്തിന് ഒരു ഫോം ഫിൽ ചെയുന്ന സമയത്താണ്. അങ്ങനെയൊരു സമൂഹത്തിലേക്കാണ് മലയാളി മറന്ന് തുടങ്ങിയ ജാതി വിഷം ഒരുത്തൻ കുത്തികയറ്റാൻ ശ്രമിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുന്നേ ജാതീയമായ അടിച്ചമർത്തലുകൾ ഉണ്ടായിട്ടുണ്ട് ശെരിതന്നെയാണ്. അന്ന് നടന്ന അടിച്ചമർത്തലുകൾക്ക് ഇന്ന് എന്തിനാണ് പ്രതിഷേധം? അതൊക്കെ കഴിഞ്ഞു മൂന്ന് നാല് തലമുറയും ആയി.. ബൂക്കിലൂടെ മാത്രം ഇതൊക്കെ കേട്ടിട്ടുള്ള തലമുറ.. ആ തലമുറയോടാണ് വേടൻ പ്രതികാരം ചെയ്യാൻ ആവശ്യപ്പെടുന്നത്.. സായുധസമരം വേണമെന്ന് പറയുന്നത്..
“ഞാൻ പാണനല്ല പുലയനല്ല.. നീ തമ്പുരാനുമല്ല.. ആണേൽ ഒരു മൈരുമില്ല.. ഇതാണ് വേടന്റെ മാസ്സ് ഡയലോഗ്..” ഇതെന്ത് മൈര് എന്നാണ് ഞാൻ ചിന്ദിക്കുന്നത്. ഇന്ന്, ഞാൻ പാണനാണ് പുലയനാണ് എന്നൊക്കെ പറയുന്നത് ഈ പാണനും പുലയനും മാത്രമാണ്.. സംവരണം ലഭിക്കാൻ.. അല്ലാതെ നീ പാണനാണോ പുലയനാണോ എന്നൊന്നും ഇന്ന് സമൂഹം നോക്കാറില്ല.. മാന്യനാണോ? ഇടപഴകാൻ കൊള്ളാവുന്നവനാണോ എന്നൊക്കെയാണ് ഇന്ന് സമൂഹം നോക്കുന്നത്.. ആരും തമ്പുരാൻ ചമഞ്ഞു നടക്കുന്നതും കാണാനില്ല..
എന്തിലും ഏതിലും ജാതിയും സ്വതബോധവും, വർണവും, തൊലിയുടെ നിറവും ഒക്കെ കലര്‍ത്തുന്നത് രണ്ട് വിഭാഗത്തിൽ പെട്ടവർ ആണ്..
ഒന്നാമത്തെ വിഭാഗം, ഒന്നിനും കഴിവില്ലാത്ത, ആത്മവിശ്വാസം ഇല്ലാത്ത ആളുകൾ ആണ്. അവരുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകാത്തതിന്റെ കാരണം മറ്റുള്ളവർ ആണെന്നും, തങ്ങൾ മറ്റുള്ളവരാൾ അടിച്ചമർത്തപ്പെട്ടു ജീവിക്കുന്നവർ ആണെന്നും, തങ്ങളുടെ ജീവിത പരാജയങ്ങൾക്ക് കാരണം സമൂഹത്തിൽ ജീവിത വിജയം നേടിയവർ ആണെന്നും ഒക്കെ കരുതി ജീവിക്കുന്നവർ..!
രണ്ടാമത്തെ കൂട്ടർ ഉണ്ട്. എളുപ്പത്തിൽ പേരും പ്രശസ്തിയും നേടാൻ അവർ ‘അടിച്ചമർത്തപെട്ട’ ജനതയുടെ ശബ്ദമായി സ്വയം അവരെ ചിത്രീകരിക്കും. ‘നീ അടിച്ചമർത്തപെട്ടവൻ ആണ്, നിന്റെ നിറം ഇതാണ്, നിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സമൂഹത്തിൽ ജീവിത വിജയം നേടിയവരാണ്’ എന്നൊക്കെ പറഞ്ഞ് ഒരു വിഭാഗത്തിന്റെ ഉള്ളിലേക്ക് വിഷം കുത്തി വെച്ചു കൊണ്ടേയിരിക്കും. ആത്മവിശ്വാസം നൽകി ജീവിതത്തിൽ വിജയം ഉണ്ടാക്കാൻ അവരെ പ്രാപ്തർ ആക്കേണ്ടതിനു പകരം അവരുടെ ആത്മവിശ്വാസം നശിപ്പിച്ച്, അവരുടെ ജീവിതം നശിപ്പിക്കുന്ന ക്രിമിനലുകൾ.
ബിൽ ഗേറ്റ്സിന്റെ പ്രശസ്തമായ ഒരു പ്രസംഗം ഉണ്ട് ‘ If You Born Poor, It is not your mistake, but if you die poor, it is your mistake’. അതുപോലെ നിങ്ങൾക്ക് ജീവിതത്തിൽ വിജയം കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ അത് നിങ്ങളുടെ കുറ്റം മാത്രമാണ്, അതിന് ജീവിത വിജയം നേടിയവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?? പണ്ട് ആനയുണ്ടായിരുന്നോ മൂട്ടിൽ തഴമ്പ് ഉണ്ടായിരുന്നോ എന്നൊന്നും നോക്കിയല്ല ഇന്ന് ഒരിടത്തും ജോലി കൊടുക്കുന്നത്. കഴിവ് ഉണ്ടോ പ്രാപ്തി ഉണ്ടോ എന്നൊക്കെ നോക്കിയാണ്.
ഇന്ത്യയുടെ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ഒക്കെ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ ആണ്. ജോലിയിലും, വിദ്യാഭ്യാസത്തിലും ഒക്കെ 50 മുതൽ 65% വരെ സംവരണം രാജ്യത്ത് ലഭിക്കുന്നുണ്ട്. എന്നിട്ടും നിങ്ങൾക്ക് രക്ഷപെടാൻ കഴിയുന്നില്ല, നിങ്ങൾ അടിച്ചമർത്തപെട്ടവർ ആയി ഒരു വിഭാഗത്തിന് തോന്നുന്നു എങ്കിൽ അത് കഴിവില്ലായ്മ ആണ്, അത് മനോഭാവത്തിന്റെ കുഴപ്പമാണ്. ആ കഴിവില്ലായ്മ മറച്ചുപിടിക്കാൻ ജാതി ഉപയോഗിച്ച് പൊതിഞ്ഞാൽ അത് നിങ്ങൾക്ക് ഒരു സമാധാനം തരുമായിരിക്കാം.. പക്ഷെ ജീവിതവിജയം നൽകില്ല.. അതിനു പ്രയത്നവും കഠിനാദ്ധ്വാനവും വേണം.
കഞ്ചാവ് കേസിലും, സ്ത്രീകൾക്ക് എതിരെ ആക്രമണം നടത്തിയ കേസിലും ഒക്കെ അറസ്റ്റിൽ ആകുമ്പോൾ ജാതിക്കാർഡും, തൊലിയുടെ നിറവും ഒക്കെ ഇറക്കി, സവർണ ഗൂഢാലോചന, ബ്രാഹ്മണിക്കൽ ഹെജിമണി എന്നൊക്കെ പറയുമ്പോൾ തന്നെ നിങ്ങളുടെ പരാജയം ആണ് തുറന്ന് കാട്ടപ്പെടുന്നത്. ഇത്തരം ഇരവാദങ്ങൾ നിങ്ങൾക്ക് കൂടുതൽ ദോഷം ചെയ്യുകയേ ഉള്ളൂ. ഈ രാജ്യത്ത് എല്ലാവർക്കും അവസരങ്ങൾ ഉണ്ട്, ചിലർക്ക് ഭരണഘടനപരമായി തന്നെ കൂടുതൽ അവസരങ്ങൾ ഉണ്ട്. പുതിയ സംരംഭങ്ങൾക്കും, സ്വയം തൊഴിലിനും ഒക്കെയായി എത്രയോ പദ്ധതികൾ രാജ്യത്ത് ഉണ്ട്. ഇതൊന്നും ഉപയോഗിക്കാൻ കഴിയാതെ, ഞങ്ങൾ അടിച്ചമർത്തപെട്ടവർ എന്ന് പറഞ്ഞ് ഇരവാദം ഇറക്കുന്നത് അശ്ലീലം ആണ്.
സ്വന്തം ജീവിത പരാജയങ്ങൾക്ക് മറ്റുള്ളവർ അല്ല കുറ്റക്കാർ. നിങ്ങൾക്ക് ഉള്ള അവസരങ്ങൾ പോലും ഇവിടുത്തെ സാധാരണക്കാർക്ക് ഇല്ല എന്നോർക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന, ഉയർന്ന ജാതി എന്ന് നിങ്ങൾ കൊട്ടിഘോഷിക്കുന്ന കോടിക്കണക്കിനു മനുഷ്യരും ഈ നാട്ടിൽ ഉണ്ട്. എല്ലാവർക്കും തുല്യ നീതി എന്ന് പറഞ്ഞ് സമരം ചെയ്യാനും, ഞങ്ങൾക്കും സംവരണം വേണം എന്നും, ഇരവാദം ഇറക്കി കരയാനും അവരെ കിട്ടില്ല. അവർ ജീവിതം മെച്ചപ്പെടുത്താൻ അധ്വാനിക്കുന്നു, കുട്ടികൾ കഷ്ടപ്പെട്ട് പഠിക്കുന്നു. ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നു. അതിൽ നിങ്ങൾ അസ്വസ്ഥതർ ആകുന്നത് എന്തിനാണ്..?
നിങ്ങൾ ഇരവാദം ഇറക്കി, ഞങ്ങൾ അടിച്ചമർത്തപെട്ടവർ എന്ന് പറഞ്ഞ് ഇരിക്കുമ്പോൾ, മറ്റുള്ളവർ ജീവിത വിജയത്തിനായി അധ്വാനിക്കുക ആണ്. അതല്ലേ എല്ലാവരും ചെയ്യേണ്ടത്..? നിങ്ങൾ ഇപ്പോഴും അടിച്ചമർത്തപെട്ടവർ ആണെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. നിങ്ങളുടെ കഴിവ്കേടിന് മറ്റുള്ളവർക്ക് നേരെ കുതിര കയറിയിട്ട് എന്ത് കാര്യം..?
ഇരവാദം ഇറക്കാതെ ഉള്ള അവസരങ്ങൾ ഉപയോഗിച്ച് ജീവിതത്തിൽ രക്ഷപെടാൻ നോക്കൂ. കഞ്ചാവ് കേസിൽ പിടിച്ചതിനും ജാതികാർഡും, തൊലിയുടെ നിറവും ഇറക്കിയുള്ള ഇരവാദം ബാധിക്കുന്നത് നിങ്ങളെ തന്നെ ആയിരിക്കും എന്ന് മനസിലാക്കിയാൽ നിങ്ങൾക്ക് നല്ലത്. ‘Life should be great, rather than long’ എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ക്വാളിറ്റി ലൈഫ് ആണോ വേണ്ടത്, അതോ ഇരവാദം പറഞ്ഞ് ജീവിതം മുഴുവൻ നെഗറ്റീവ് അടിച്ച് തീർക്കുക ആണോ വേണ്ടത് എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക…
-വിശ്വജിത്