സമുദായ സംഘടനകളുംമത്സരിക്കാനൊരുങ്ങുന്നു
മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നോക്ക സമുദായങ്ങളെ വേരോടെ പിഴുതെറിഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണികൾക്ക് ഹൃദയമിടിപ്പ് ഏറുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പിന്നോക്ക സമുദായ സംഘടകളുടെ ഐക്യവേദിയായ സാമൂഹിക പിന്നോക്ക മുന്നണി തീരുമാനിച്ചു.
“ജയിക്കാനല്ല
തോൽപ്പിക്കാനാണ്
എന്നതായിരുക്കും മുദ്രാവാക്യം
പിന്നോക്ക സമുദായ സംഘടനകളെ പരിഗണിക്കുന്ന ഇരുമുന്നണികളിലെയും ചില പാർട്ടികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വ്യത്യസ്ഥ സമീപനം സ്വീകരിക്കും.
സംവരണ വിഷയത്തിൽ പിന്നോക്ക സമുദായത്തോടപ്പം നിൽക്കുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തില്ല
കഴക്കൂട്ടം, നേമം, ഹരിപ്പാട്, വട്ടിയൂർക്കാവ് തിരുവനന്തപുരം, നാദാപുരം, മലമ്പുഴ.പേരാവൂർ, തൃപ്പൂണിതുറ, പാല, തൊടുപുഴ, കൊല്ലം, പത്തനാപുരം, എന്നിവടങ്ങളിൽ മത്സരിക്കുമെന്ന് സാമുഹിക പിന്നോക്ക മുന്നണി ചെയർമാൻ രാമദാസ് കതിരൂർ ജനറൽ കൺവിൻ നെടുമം ജയകുമാർ എന്നിവർ ദ്രാവിഡനോട് പറഞ്ഞു
This post has already been read 4057 times!
Comments are closed.