
ആർ എസ് എസിൻ്റെ രഹസ്യപുര തകർത്ത് ശോഭ സുരേന്ദ്രൻ
മൂടിവെക്കപ്പെട്ട സത്യങ്ങൾ പുറത്ത് ചാടുകയാണ്.ആർ എസ് എസിൻ്റെ ഇരുമ്പറക്കുള്ളിൽ നിന്ന് രൂപപ്പെട്ട അതീവ രഹസ്യങ്ങൾ പുറത്ത് ചാടി തുടങ്ങി
ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിക്ക് ശേഷം കേരളത്തിൻ സംഘപരിവാരങ്ങൾ കാട്ടികൂട്ടിയതൊന്നും മലയാളികൾ മറന്ന് കാണില്ല .ഒടുവിലിതാ ശോഭ സുരേന്ദ്രൻ രഹസ്യങ്ങളുടെ പൂട്ടുകൾ ഒന്നൊന്നായി പൊട്ടിച്ച് കൊണ്ടിരിക്കുകയാണ്.
തൃപതി ദേശായിയെ മഹാരാഷ്ട്രയിൽ നിന്ന് ശബരി മലയിലേക്കെന്ന് പറഞ്ഞ് കെട്ട് കെട്ടി കേരളത്തിൽ എത്തിച്ചത് കെ.സുരേന്ദ്രനാണെന്ന് വെളുപ്പെടുത്തിയരിക്കുന്നു
ഇത്തരത്തിലുള്ള സംശയങ്ങൾ അന്നേ ബലപ്പെട്ടിരിന്നു കാരണം സുപ്രീം കോടതി വിധിയെ പിന്തുണച്ച ആർ എസ് എസ് പെടുന്നനെ ദണ്ഡയുമായി ഇറങ്ങി പുറപ്പെട്ടത് ദുരൂഹതകൾ വെളിവാക്കപ്പെട്ടിരിന്നു.
സബരിമലയിൽ ഉണ്ടായ മുഴുവൻ സംഭവങ്ങളും ആർ എസ് എസ് രൂപപ്പെടുത്തിയതാണ്. ബി.ജെ.പി.മുൻ സംസ്ഥാന നേതാവ് വി രാജേന്ദ്രനാണ് സ്ത്രീ പ്രവേശനത്തിനെതിരെ ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
സുപ്രിം കോടതിയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ടി കേസ് നടത്തിയത് ആർ എസ് എസ് അഭിഭാഷകർ അനുകൂലവിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തും പിന്നിട് കലാപം അഴിച്ച് വിട്ടതും ആർ എസ് എസ്. മനീതി സംഘത്തിൻ്റെ പിറകിലും ആർ എസ് എസ്. ഇപ്പോഴിതാ ശോഭ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നു എല്ലാം ചെയ്തെത് സുരേന്ദ്രനു കൂട്ടാളികളുമെന്ന് വരാനിരിക്കുന്ന ദിവസങ്ങൾ വെളിപ്പെടുത്തൽ തുടരുമായിരിക്കും.
തത്വമസി
This post has already been read 4246 times!


Comments are closed.