മുരളീധരൻ ദി ലീഡർ .
സംസ്ഥാന കോൺഗ്രസ്സിലെ ലീഡർ സ്ഥാനത്തേക്ക് മുരളീധരൻ എത്തുന്നു .നേമം മണ്ഡലത്തിൽ മത്സരിക്കുവാൻ ഉപാധികളില്ലാതെ തയ്യാറായതോടെയാണ് മുരളി ലീഡറാവുന്നത് .ഈ നീക്കം കരുണാകരന്റെ പഴയ ചാണക്യ തന്ത്രം പോലെത്തന്നെ മുരളിയുടെ ശക്തമായ രാഷ്ട്രീയ തന്ത്രമായായി മാറുകയാണ് . ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുവാൻ രമേശിനോടും ,ഉമ്മൻ ചാണ്ടിയോടും ഹൈക്കമാന്റ് ആവശ്യപ്പെട്ടെങ്കിലും ഉറപ്പില്ലാത്തതിനാൽ അവർ പിൻവലിഞ്ഞു .അതോടെ നേമത്തെ സ്ഥാനാർത്ഥിയാണ് ഈ തെരഞ്ഞെടുപ്പിലെ യുഡിഫ് ഐക്കൺ എന്ന് ഹൈക്കമാന്റ് പ്രസ്താവിച്ചു . ഏറ്റവും മികച്ച സാഹചര്യം തിരിച്ചറിഞ്ഞ മുരളീധരൻ തന്റെ സന്നദ്ധത അറിയിക്കുകയും സ്ഥാനാർത്ഥിയാവുകയും ചെയ്തു .സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉള്ള തിരിച്ചുവരവിനൊപ്പം ചെന്നിത്തല ,വേണുഗോപാൽ ,ഉമ്മൻ ചാണ്ടി എന്നിവരെ ഒറ്റയടിക്ക് മറികടന്ന് മുഖ്യമന്ത്രിയിലേക്കുള്ള വരവും കൂടിയാണ് .മുരളീധരന്റെ പുതിയ തീരുമാനം കോൺഗ്രസ്സിനും യുഡിഫിനും പുതിയ ആവേശമാണ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .
This post has already been read 9055 times!
Comments are closed.