പൊതു വിവരം

Press Release- മെമ്പർഷിപ് കോൺക്ലേവ് സംഘടിപ്പിച്ച ് ലയൺസ്‌ ക്ലബ്ബ്

Dear Sir/Madam

Please find the below press release about Lions Club organizing the Membership Conclave.

Photograph attached.

Request you to please carry the release in your esteemed publication.

മെമ്പർഷിപ് കോൺക്ലേവ് സംഘടിപ്പിച്ച് ലയൺസ്‌ ക്ലബ്ബ്

മലപ്പുറം : സന്നദ്ധ സേവനരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ് കോൺക്ലേവ് സംഘടിപ്പിച്ചു. മലപ്പുറം മഞ്ചേരിയിൽ സംഘടിപ്പിച്ച ചടങ്ങ് ലയൺസ്‌ ക്ലബ്ബിന്റെ മുൻ ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാർ ഉത്‌ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഇരുന്നൂറിൽപരം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, സേവന മേഖലയിലെ ലയൺസ്‌ ക്ലബ്ബിന്റെ പ്രാധാന്യത്തെയും മെമ്പർഷിപ് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പറ്റി ചർച്ച ചെയ്തു.

തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്കാണ് ലയൺസ്‌ ക്ലബ് നേതൃത്വം നൽകുന്നത്. ലയൺസ്‌ ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില മുൻ ഡിസ്ട്രിക്ട് ഗവർണർ ജോർജ് ഡി ദാസ്, ചീഫ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: മലപ്പുറം മഞ്ചേരിയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് കോൺക്ലേവ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാർ ഉത്‌ഘാടനം ചെയ്യുന്നു. ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, ലയൺസ്‌ ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില, മുൻ ഡിസ്ട്രിക്ട് ഗവർണർ ജോർജ് ഡി ദാസ്, ചീഫ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്‌റഫ് എന്നിവർ സമീപം.

Thanks and Regards

Divya Raj.K

Account Manager

Mobile: +91 9656844468 Email: divya

Address: Concept Public Relations India Ltd., 2nd Floor, Thadathil Apartments, V. Krisha Menon Road, Next to Lenin Center, Kaloor – 682017

This post has already been read 3990 times!

Comments are closed.