പൊതു വിവരം

PRESS RELEASE: HP introduced new lightweight HP 14 and HP 15 notebook

Dear Sir,
ഭാരം കുറഞ്ഞ പുതിയ നോട്ട്ബുക്കുകളുമായി എച്ച് പി

കൊച്ചി: ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ പവലിയന്‍ പ്ലസ് നോട്ടുബുക്കുകള്‍ എച്ച് പി അവതരിപ്പിച്ചു. എച്ച് പി 14, എച്ച് പി 15 എന്നീ നോട്ടുബുക്കളാണ് എച്ച് പി പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. പഠിക്കാനും ഗെയിം കളിക്കാനുമുള്ള പുതിയ പ്രീമിയം ഫീച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്. പവലിയന്‍ പ്ലസ് 14 ന് വെറും 1.4 കിലോഗ്രാം ഭാരമാണുള്ളത്്. എച്ച് പി 15ന്റെ ഭാരം 1.6 കിലോഗ്രാമാണ്.

പുതിയ പവലിയന്‍ ശ്രേണിക്ക് ഇന്റല്‍ 13 ജനറേഷന്‍ പ്രോസസറാണുള്ളത്. പവലിയന്‍ എക്സ് 360 നിര്‍മ്മിച്ചിരിക്കുന്നത് 360-ഡിഗ്രി ക്രമീകരിക്കാവുന്ന ഹിഞ്ച്, ടച്ച് സ്‌ക്രീന്‍, മള്‍ട്ടിടാക്സിങിനായി ഒന്നിലധികം പോര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ്. പുതിയ എച്് പി 14, എച്ച് 15 എന്നിവ എഫ്എച്ച്ഡി ക്യാമറ, ക്യുഎച്ച്ഡി ഡിസ്പ്ലേ, ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയുമായാണ് വരുന്നത്. എച്ച്പി 14 , 15 സീരീസ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ നോട്ട്ബുക്കുകളാണ്. ഫുള്‍ ഫംഗ്ഷന്‍ യുഎസ്ബി-സി പോര്‍ട്ടുകള്‍, യുഎസ്ബി -സി പവര്‍ അഡാപ്റ്റര്‍ സപ്പോര്‍ട്ട്, എച്ച്ഡിഎംഐ, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയോടൊപ്പം അവരുടെ ടെക്ക് ഇക്കോസിസ്റ്റം സുഗമമായി സംയോജിപ്പിക്കാന്‍ കഴിയുന്ന ഒന്നിലധികം പോര്‍ട്ട് ഓപ്ഷനുകളും എച്ച് പി 14 നല്‍കുന്നു. എച്ച് പി പവലിയന്‍ എക്സ് 360 14 ലാപ്പ്ടോപ്പില്‍ മാനുവല്‍ ക്യാമറ ഷട്ടര്‍ ഡോര്‍ സജ്ജീകരിച്ചിട്ടുണ്ട്.

നാച്ചുറല്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, വാം ഗോള്‍ഡ്, സ്പ്രൂസ് ബ്ലൂ എന്നീ നിറങ്ങളിലാണ് പവലിയന്‍ ശ്രേണിയിലുള്ള ലാപ്‌ടോപ്പുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മള്‍ട്ടി ടച്ച്, നിരവധി പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ഒതുക്കമുള്ളതും യാത്രയില്‍ കൊണ്ടുപോകാന്‍ കഴിയുന്നതുമായ നോട്ട്ബുക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എച്ച്പി ഇന്ത്യയുടെ പേഴ്‌സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിക്രം ബേഡി പറഞ്ഞു. റീസൈക്കിള്‍ ചെയ്ത ഓഷ്യന്‍-ബൗണ്ട് പ്ലാസ്റ്റികാണ് ലാപ്ടോപ്പ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എച്ച് പി 14ന് 39,999 രൂപയാണ് പ്രാരംഭ വില. എച്ച് പി പവലിയന്‍ എക്‌സ് 360ക്ക് 57,999 രൂപയും എച്ച് പി പവലിയന്‍ പ്ലസ് 14 ന് 81, 999 രൂപയാണ് പ്രാരംഭ വിലകള്‍

This post has already been read 5135 times!

Comments are closed.