ജ്യോതിഷം

നിങ്ങളുടെ ഈ ആഴ്ച

അശ്വതി, ഭരണി, കാർത്തിക ¼ ഭാഗം - മേടക്കൂറ്

medamഈ കൂറുകാർക്ക് ഈ ആഴ്ച പൊതുവെ ഗുണപ്രദമായിരിക്കും പുതിയ കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ ഇട വരും. കർമ്മ മേഖലയിൽ പുരോഗതി കൈവരും. വിവാഹം നടക്കാൻ ഇട വരും. ഗണപതി ഹോമം ചെയ്യുക.

കാർത്തിക ¾, രോഹിണി, മകീര്യം ½ - ഇടവക്കൂറ്

idavamപൊതുവെ ദൈവാധീനം കുറഞ്ഞ വാരമാകയാൽ പ്രത്യേകം ശ്രദ്ധ ആവശ്യമുണ്ട്. ധനനഷ്ടം, രോഗാരിഷ്ടത, കർമ്മതടസ്സം ഇതിനൊക്കെ സാധ്യത. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതാണ്. പുതിയ കാര്യങ്ങൾക്കു തൃപ്തികരമല്ല. ഭഗവതിക്ക് നെയ്വിളക്കും കടുംപായസവും

മകീര്യം ½, തിരുവാതിര, പുണർതം ¾, - മിഥുനക്കൂറ്

midhunamമുടങ്ങിക്കിടന്ന കർമ്മങ്ങൾ പുനഃസ്ഥാപിക്കാൻ യോഗം ഉണ്ട്. വിവാഹത്തിന് അനുകൂലമാണ്. രോഗപീഡകൾ ഉണ്ടാകും. പ്രത്യേകിച്ച് ഉദരസംബന്ധമായും മൂത്രാശയം സംബന്ധമായും ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കങ്ങൾക്കു സാധ്യതയുണ്ട്. സാഹചര്യം മനസ്സിലാക്കി ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം.സുബ്രഹ്മണ്യന് മലര്നിവേദ്യം

പുണർതം ¼, പൂയ്യം, ആയില്യം കർക്കിടകം കൂറ്

karkadakamഅകാരണമായ ശത്രുതകൾ ഉണ്ടാവാനിടയുണ്ട്. അവസരോചിതം കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കർമ്മമേഖലയിൽ താൽപര്യക്കുറവ് പ്രകടമാകാതെ ശ്രദ്ധിക്കണം. വിശ്വാസയോഗ്യമായ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ പാടുള്ളൂ. ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസവും നെയ്വിളക്കും ശക്തിപൂജയും കഴിക്കുക.

മകം, പൂരം, ഉത്രത്തിൽ ¼ ,- ചിങ്ങക്കൂറ്

chingamദൈവാനുഗ്രഹം ഉണ്ട്. ശാരീരികമായ ശത്രുത, ശാരീരികമായ പ്രയാശങ്ങൾ നേരിടേണ്ടി വരും മത്സരവേശങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽ മേഖലയിൽ ദോഷകരമായ ഫലങ്ങൾ വരാതെ ശ്രദ്ധിക്കണം.

ഉത്രത്തിൽ ¾ , അത്തം, ചിത്തിര ½ - കന്നികൂറ്

kanniഗൃഹനിർമ്മാണ പ്രവൃത്തികൾക്ക് കാലം നന്ന്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരിലും ഈ സമയം നല്ലതാണ്. രോഗപീഡിതരായ ആൾക്കാർക്കു ഔഷധം ഫലവത്താവുകയും രോഗശമനം ഉണ്ടാവുകയും ചെയ്യും. .

ചിത്തിര ½ , ചോതി, വിശാഖം ¾ , തുലാക്കൂറ്

thulaamകചവടകരമായ കാര്യങ്ങൾക്കു സാമ്പത്തികനേട്ടം ഉണ്ടാകു. വിവാഹത്തിന് തടസ്സം നേരിടും. വാഹനാപരമായ ഇടപാടുകൾ അനുകൂലമായും ഗൃഹനിർമാണം മുടങ്ങി കിടക്കുന്ന കാര്യങ്ങൾ തുടങ്ങാനും യോഗം കാണുന്നു.

വിശാഖം ¼, അനിഴം തൃക്കേട്ട വൃശ്ചിക കൂറ്

vrushchikamസാമ്പത്തികമായ നേട്ടം വരും. ഉദരരോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും സാധ്യത. ശത്രുപീഡകൾ വരാതെ ശ്രദ്ധിക്കണം. കർമ്മമേഖലയിൽ പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങൾ അനുഭവപെടും. ഗണപതി ഹോമം നടത്തുക

മൂലം, പൂരാടം, ഉത്രാടം ¼ - ധനുക്കൂറ്

Dhanuവിദ്യാഭ്യാസ മേഖലയിൽ ഗുണം ചെയ്യും. പൂർവസ്വത്തു സംബന്ധമായ ഗുണം വന്നു ചേരും. കുടുംബജീവിതത്തിൽ പരസ്പര അസ്വസ്ഥത നേരിടാൻ സാധ്യതയുണ്ട്. അപവാദം മുതലായ ദോഷങ്ങൾ വരാതെ ശ്രദ്ധിക്കണം.

ഉത്രാടം ¾, തിരുവോണം, അവിട്ടം ½, - മകരകൂറു

makaramധനനഷ്ടങ്ങൾ ചതിയിലൂടെ വരാൻ ഇടയുണ്ട്. കൂട്ടുബിസിനെസ്സ് തൃപ്തികരമല്ല. പൂർവസ്വത്തു തർക്കം വരാതെ ശ്രദ്ധിക്കണം. വീഴ്ച മുതലായ ദോഷങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വിഷ്ണു ക്ഷേത്രത്തിൽ വഴിപാട് ചെയ്യേണ്ടതാണ്.

അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾ - കുംഭക്കൂറ്

kumbam

നിയമപരമായ കാര്യങ്ങൾ വരാതെ ശ്രദ്ധിക്കണം. മാതാപിതാക്കന്മാർക്കു കാലം നന്നല്ല. ദേഹപതനം വരാതെ ശ്രദ്ധിക്കണം. വാഹനാപകടം ശ്രദ്ധിക്കണം. അപവാദാദിങ്ങൾ വരാതെ ശ്രദ്ധിക്കണം

പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി

minamപുതിയ ഗൃഹനിർമ്മാണ പ്രവൃത്തികൾക്ക് സാധ്യത. പൂർവികസ്വത്തു വന്നു ചേരാൻ ഇഡാ വരും. പുതിയ കർമ്മമേഖലയിൽ ഗുണം കിട്ടും. മാനസികമായ സമ്മർദ്ദം വരാതെ ശ്രദ്ധിക്കണം. കുടുംബ സുഖത്തിനു പ്രയാസം വരാതെയിരിക്കാൻ പരസ്പര വിശ്വാസം ദൃഢീകരിക്കേണ്ടതാണ്.

പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി

minamപുതിയ ഗൃഹനിർമ്മാണ പ്രവൃത്തികൾക്ക് സാധ്യത. പൂർവികസ്വത്തു വന്നു ചേരാൻ ഇഡാ വരും. പുതിയ കർമ്മമേഖലയിൽ ഗുണം കിട്ടും. മാനസികമായ സമ്മർദ്ദം വരാതെ ശ്രദ്ധിക്കണം. കുടുംബ സുഖത്തിനു പ്രയാസം വരാതെയിരിക്കാൻ പരസ്പര വിശ്വാസം ദൃഢീകരിക്കേണ്ടതാണ്.

Comments are closed.