ബ്രേക്കിംഗ് ന്യൂസ്

എൻ സി പി ഇടത് മുന്നണി വിടാൻ ഒരുങ്ങുന്നു

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി

കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുന്നു. നീണ്ട കാലം ഇടത് മുന്നണിയിലുള്ള എൻ സി പി ഇടത് മുന്നണി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എൻ സി പി നേതാക്കൾ പ്രാഥമിക കൂടി കാഴ്ച നടന്നതായി അറിയുന്നു.
ഈ കൂടികാഴ്ച രാഷ്ട്രീയ വ്യത്തങ്ങളിൽ സജീവ ചർച്ചയായിട്ടണ്ട് . കേരള കോൺഗ്രസ് ജോസ് വിഭാഗം ‘രണ്ടില “യുമായി ഇടത് മുന്നണിയിൽ വരാനിരിക്കേ ഏറ്റവു കൂടുതൽ നഷ്ടം സംഭവിക്കുക എൻ സി പി ക്കായിരിക്കും .
തങ്ങൾ പാരമ്പര്യമായി കൈവശം വച്ച് പോന്നിരുന്ന കുട്ടനാട് ,പാലാ സീറ്റുകൾ ജോസ് വിഭാഗത്തിന് കൊടുക്കാനുള്ള സി പി എം നീക്കം എൻ സി പി യെ ഏറെ ചൊടിപ്പിച്ചിരിക്കുകയാണ്.
കെ.എം. മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പോരാടി നേടിയ പാലാ സീറ്റ് വിട്ട് കൊടുക്കില്ല എന്ന വാശിയിലാണ് മാണി സി കാപ്പൻ .
അതിന് എൻ സി പി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണയുമുണ്ട്.

കുട്ടനാട് സീറ്റ് വിട്ട് കൊടുക്കുന്നത് തങ്ങളുടെ അഭിമാനപ്രശ്നമായാണ് കാണുന്നത്. ചുരുക്കത്തിൽ ജോസി ൻ്റെ ഇടത് മുന്നണി പ്രവേശം എൻ സി പി യുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുകയാണ് .

മുന്നണി അധികാരത്തിൽ വന്നതിന് ശേഷം എ കെ ശശീന്ദ്രൻ മന്ത്രിയായിരുന്നിട്ടും മുഖ്യമന്ത്രിയുടെ റബ്ബർ സ്റ്റാമ്പ് ആയി മാത്രമെ പ്രവർത്തിക്കാൻ കഴിയുന്നുള്ള.
തൻ്റെ വകുപ്പിൽ നടക്കുന്ന പ്രധാന കാര്യങ്ങൾ പോലും ഞാനറിയില്ലന്ന് പലപ്പോഴും മന്ത്രി പാർട്ടി കമ്മിറ്റികളിൽ പരാതി പറായാറുണ്ടായിരുന്നു. നിയമ സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും കേരളത്തിലെ ചെറു പാർട്ടികൾ നില നിൽപ്പിനായുള്ള ഓട്ടം തുടങ്ങിയിരിക്കുന്നു.എൻ സി പി മുന്നണി വിടുന്ന ഘട്ടം വന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വിളിച്ച് പറയാൻ ഒരുങ്ങുകയാണ് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രൻ.

This post has already been read 1581 times!

Comments are closed.