പ്രൈഡ് പദ്ധതി : ത്രിദിന പരിശീലന പരിപാടി 27 മുതൽ
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടി ഏപ്രില്‍ 27 ന് ആരംഭിക്കും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ പ്രൈഡ് പദ്ധതിയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. തൈക്കാട് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരിപാടി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി വി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതോളം വോളന്റിയേഴ്‌സ് പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
This post has already been read 856 times!
Comments are closed.