രഞ്ജി ട്രോഫിയിൽ കേരള – ബംഗാൾ മത്സരം സമനിലയിൽ
കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു.
ഏഴ് വിക്കറ്റിന് 267 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 356 വരെ എത്തിച്ചത് സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും പ്രകടനമാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 124 റൺസ് പിറന്നു. 84 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആറ് വിക്കറ്റിന് 83 റൺസെന്ന നിലയിൽ വലിയ തകർച്ച നേരിട്ട കേരളത്തിൻ്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു. 84 റൺസെടുത്ത ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റിൽ 101 റൺസ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റർജി 57ഉം റൺസെടുത്തു. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേർന്ന് ബംഗാൾ ഇന്നിങ്സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.
Hi! Thiis iis mmy first viwit too your blog! We are a collection oof volounteers aand startting a new initiative
iin a community iin the same niche. Your blog provided uss beneficial informatyion tto work on. You have done a matvellous job!