Dear Sir,
ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം സേവിങ്‌സും നല്‍കുന്ന ‘സേവ’ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി
തിരുവനന്തപുരം-ഇന്‍ഷുറന്‍സ് രംഗത്തേക്ക്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനൊപ്പം സേവിങ്‌സും കോര്‍ത്തിണക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പാക്കേജ് ആയ ”സേവ”യാണ് മാക്‌സ് ലൈഫ് പുറത്തിറക്കിയത്. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ഐസിയു, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രിവാസത്തിന്റെ ചെലവുകളും ഗുരുതര രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള പരിരക്ഷയും കവറേജില്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു നല്‍കുന്ന പ്രീമിയത്തിന് സമഗ്രമായ സുരക്ഷയും റിട്ടേണും നല്‍കുന്ന ആദ്യത്തെ പ്ലാനാണ് സേവ. ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രീമിയം അടക്കാവുന്ന എലൈറ്റ് പ്ലാന്‍, 20 മുതല്‍ 30 വര്‍ഷം വരെ തുടര്‍ച്ചയായി പ്രീമിയം അടയ്ക്കാവുന്ന ലൈറ്റ് പ്ലാന്‍ എന്നിങ്ങനെ രണ്ട് തരം പ്ലാനുകളാണുള്ളത്.
വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ആദ്യവര്‍ഷം പ്രീമിയത്തില്‍ 5 ശതമാനം ഇളവ്് കമ്പനി നല്‍കുന്നുണ്ട്. മാക്‌സ് ഫിറ്റ് വെല്‍നസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന മറ്റ് ഉപഭോക്താക്കള്‍ക്കും ആദ്യവര്‍ഷം ഇതേ ഇളവ് നേടാം. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മെച്യുരിറ്റി തുകയുള്‍പ്പെടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ ആപ്പ് സഹായിക്കും. ഇതിനായി ഉപഭോക്താക്കള്‍ അവരുടെ ആരോഗ്യശീലങ്ങള്‍ ആപ്പില്‍ റെക്കോര്‍ഡ് ചെയ്യണം. ഇതിന് പ്രത്യേക വെല്‍നസ് ബൂസ്റ്റര്‍ പോയിന്റുകള്‍ ലഭിക്കും. ഇന്‍ഷുറന്‍സിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ ബൂസ്റ്ററുകളുടെ മൂല്യം റിട്ടേണ്‍സിനൊപ്പം മടക്കിനല്‍കും.
ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ, സമഗ്ര ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് മാക്‌സ് ലൈഫിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.
Thanks and Regards,
Aishwarya
9946356231
Web : www.accuratemedia.in
Email: accuratemediacochin
PConsider the environment. Please don’t print this e-mail unless you really need to.
This post has already been read 826 times!
Comments are closed.