പൊതു വിവരം

PRESS RELEASE: പേറ്റന്റ് നേട്ടം ഇരട്ടിയാക്കി മദ്ര ാസ് ഐഐടി

പേറ്റന്റ് നേട്ടം ഇരട്ടിയാക്കി മദ്രാസ് ഐഐടി

കൊച്ചി: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പേറ്റൻ്റുകളിൽ ഇരട്ടി നേട്ടമുണ്ടാക്കി. 2023-ൽ അനുവദിക്കപ്പെട്ട പേറ്റന്റുകൾ 300 ആയി ഉയർന്നു. മുൻവർഷമിത് 156 ആയിരുന്നു.
കൂടാതെ, പേറ്റൻ്റ് സഹകരണ ഉടമ്പടി (പിസിടി) പ്രകാരം അനുവദിച്ച അന്താരാഷ്ട്ര പേറ്റൻ്റുകളുടെ എണ്ണവും ഗണ്യമായി വർധിച്ചു. മുൻവർഷത്തെ 58ൽ നിന്ന് 2023-ൽ ഇത് 105 ആയി ഉയർന്നു.

വയർലെസ് നെറ്റ്‌വർക്കുകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, റോബോട്ടിക്‌സ്, അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നോളജി, എഞ്ചിൻ അഡ്വാൻസ്മെൻറ്സ്, അസിസ്റ്റീവ് ഡിവൈസസ്, നൂതന സെൻസർ ആപ്ലിക്കേഷനുകൾ, ക്ലീൻ എനർജി, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾ, പോളിമർ മെറ്റീരിയൽ, തിൻ ഫിലിമുകൾ, ഉൽപ്രേരകങ്ങൾ ,ബയോമെഡിക്കൽ അപ്ലിക്കേഷനുകൾ എന്നിവയിലും മറ്റു നൂതന സാങ്കേതിക വിദ്യകളിലുമാണ് മദ്രാസ് ഐഐടിയിലെ ഗവേഷകർ ബൗദ്ധിക സ്വത്തവകാശം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിലേക്ക് നീങ്ങുമ്പോൾ, സ്വന്തം ആശയങ്ങൾ സംരക്ഷിക്കുകയെന്നത് രാഷ്ട്ട്രത്തെ മഹാശക്തിയാക്കാൻ വളരെ പ്രധാനമാണെന്ന് പേറ്റന്റ് നേട്ടത്തിൽ ഫാക്കൽറ്റിയെയും ഗവേഷകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് മദ്രാസ് ഐഐടി ഡയറക്ടർ പ്രൊഫ. വി കാമകോടി പറഞ്ഞു.

പേറ്റൻ്റ് അപേക്ഷ ഫയലിംഗും സാങ്കേതിക കൈമാറ്റവും ഉയർത്തുന്നതിന് മദ്രാസ് ഐഐടി വിവിധ സംരംഭങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സിംപിൾ ഐപി മാനേജ്മെൻ്റ് ടൂൾ, ഫീസ് ഇളവ്, ഫാസ്റ്റ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ, ഐപിആർ ബോധവൽക്കരണ വർക്‌ഷോപ്, ഗവേഷകർക്ക് പ്രചോദനം, പുരസ്‌കാരങ്ങൾ എന്നിവ അക്കൂട്ടത്തിലുൾപ്പെടുന്നു.

Post Comment