Press Release
ടാറ്റാ എഐഎയുടെ പുതിയ ബ്രാന്‍ഡ് കാമ്പെയ്ൻ
മുംബൈ: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ഏതു സമയത്തും തയ്യാറായിരിക്കുക എന്ന പ്രമേയവുമായി പുതിയ ബ്രാന്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു.
ഉപഭോക്താക്കളുടെ പ്രത്യേക അവസരങ്ങളില്‍ കൂടുതല്‍ പ്രസക്തമാകുകയും മൂല്യം നല്‍കുകയും ചെയ്യുന്നതിനു സഹായകമായ രീതിയിലാണ് പുതിയ പ്രമേയം. തടസങ്ങളില്ലാത്ത ജീവിതത്തിന് ഉപഭോക്താക്കളുമായി പങ്കാളിയാകുന്നത് ഇവിടെ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ടേം ഇന്‍ഷൂറന്‍സ്, ഗാരണ്ടീഡ് ഇന്‍കം, ഹെല്‍ത്ത്, വെല്‍നസ്, റിട്ടയര്‍മെന്‍റ് പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതോടൊപ്പം ഫലപ്രദമായി ലഭ്യമാക്കുകയും ചെയ്യുന്നു. ബ്രാന്‍ഡ് അംബാസിഡര്‍ നീരജ് ചോപ്രയെ മുന്‍നിര്‍ത്തിയാണ് ഇതിന്‍റെ അവതരണം.
നവീനമായ ഇന്‍ഷൂറന്‍സ്, സമ്പത്ത് സൃഷ്ടിക്കല്‍, വെല്‍നസ്, റിട്ടയര്‍മെന്‍റ് പദ്ധതികള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്ന് പുതിയ ബ്രാന്‍ഡ് പ്രമേയത്തെ കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഗിരീഷ് കല്‍റ പറഞ്ഞു.
ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ പുതിയ കാമ്പെയിനിന്‍റെ ലിങ്ക്: https://www.youtube.com/watch?v=QXDD0Y8J5nQ