അഭിമുഖം പൊതു ചർച്ച

അഭിമുഖം ജോണി നെല്ലൂർ

Interview
dhravidan.com

യു ഡി എഫ് സെ ക്രട്ടറിയും കേരള കോൺഗ്രസ്സ് നേതാവുമായ ജോണി നെല്ലൂരുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാംദാസ് കതിരൂർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസ ക്തഭാഗങ്ങൾ

” നാളത്തെ കേരള കോൺഗ്രസ്സ് “

ഇന്നത്തെ കേരള രാഷ്ട്രീയം പ്രത്യേകിച്ച് ഞാൻ ഉൾക്കൊള്ളുന്ന കേരള കോൺഗ്രസ് രാഷ്ട്രീയം, ഇന്നലെ എന്തായിരുന്നു ഇന്നെന്ത് നാളെ എങ്ങോട്ട് എന്നുള്ള കാര്യത്തെ കുറിച്ചൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് വെക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യാ രാജ്യത്ത് പ്രാദേശിക രാഷ്ട്രിയ പാർട്ടികളുടെ പ്രസക്തി ഏറെവർധിച്ചു വരുന്നൊരു കാലഘട്ടത്തിൽ കേരളം പോലൊരു ഉഭപോക്ത സംസ്ഥാനത്ത് ശക്തമായൊരു പ്രാദേശിക പാർട്ടി അനിവാര്യമാണ് എന്നുള്ള കാഴ്ചപ്പാടാണ് എനിക്കു പങ്ക് വെക്കുവാൻ ഉള്ളത്. ഇത്രയും കാര്യങ്ങൾ ഞാൻ ആമുഖമായി പറയുന്നു, നാളത്തെ കേരള കോൺഗ്രസ് എന്നാണല്ലോ ഇന്നത്തെ നമ്മുടെ ചർച്ച വിഷയം. നാളത്തെ കേരള കോൺഗ്രസ് എന്ന ചർച്ച വിഷയം ആരംഭിക്കുമ്പോൾ തന്നെ കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തൊള്ളായിരത്തി അറുപത്തി നാലിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ജന്മമെടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തെമ്പാടും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒക്കെ കോൺഗ്രസ് പാർട്ടി മഹാ ഭൂരിപക്ഷത്തോടെ ഭരിച്ചു വന്നൊരു കാലഘട്ടം, കേരളത്തിൽ അന്ന് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് കേരളം ഭരിച്ചിരുന്ന കാലയളവ്. ആ സന്ദർഭത്തിലാണ് മലയോരമേഖലകളിൽ കാർഷിക മേഖലകളിൽ ഒക്കെ കൃഷിക്കാർ വല്ലാതെ ദുരിതം അനുഭവിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായത്. മലയിടുക്കുകളിലും മലഞ്ചരിവുകളിലും ഒക്കെ താമസിച്ചിരുന്ന കൃഷിക്കാരെ യാതൊരു കാരവണവുമില്ലാതെ കുടിയിറക്കുവാനുള്ള നീക്കം അന്നത്തെ ഗവൺമെൻ്റി ൻ്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ അതിശക്തമായ നിലപാടുകളും ആയി കോൺഗ്രസ് പാർട്ടിയിലെ എം.എൽ.എ മാർ ഉൾപ്പെടെ ഉള്ള നേതാക്കന്മാർ പ്രതി ഷേധ ശബ്ദമുയർത്തി. അതൊന്നും വക വെക്കാതെ കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോയ കോൺഗ്രസ് ഗവണ്മെന്റ്, ആ ഗവണ്മെന്റ് തുടർന്ന് ഭരിച്ചാൽ കേരളത്തിൽ കാർഷിക മേഖല തകരുമെന്നും കൃഷിക്കാർ നിരാശയുടെ പടുകു ഴിയിലേക്ക് പോകുമെന്നും അധ്വാന വർഗം മുഴുവൻ അപകടത്തിൽ ആകുമെന്നുമുള്ള ഉൾ ക്കാഴ്ചയോട് കൂടി വളരെ ആലോചനകൾക്ക് ശേഷമാണ് ആ ഗവണ്മെന്റ് നെ താഴെ ഇറക്കുവാൻ അന്നത്തെ പ്രതിപക്ഷത്ത് നിന്ന് അന്തരിച്ചു പോയ ശ്രീ പി.കെ.കുഞ്ഞു സാഹിബ് കൊണ്ട് വന്ന ഗവണ്മെന്റ് ന് നേരെയുള്ള ആവിശ്വാസ പ്രമേയ ത്തെ അനുകൂലിച്ചു കൊണ്ട് കോൺഗ്രസ് പാർട്ടിയിലെ പതിനഞ്ച് എം.എൽ.എ മാർ വോട്ട് ചെയ്യുകയും ആ ഗവണ്മെന്റ് നിലം പതിക്കുകയും ചെയ്ത ശേഷം വളരെ തിടുക്കപ്പെട്ട് ആലോചിച്ചു കൊണ്ടാണ് കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം കൊടുത്തത്. അന്ന് മുന്നോട്ട് വെച്ചൊരു മുദ്രാവാക്യം ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ്. കേരള കോൺഗ്രസിന്റെ ആവി ർഭാവ കാലത്ത് ഈ പ്രസ്ഥാനത്തിന് നാമകരണം ചെയ്ത ആചാരപുരുഷൻ, മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് എന്ന് നാമകരണം ചെയ്ത് കൊണ്ട് അദ്ദേഹം നേരത്തെ പറഞ്ഞ മുദ്രാവാക്യം ശക്തമായി വിളിച്ചു തരികയും അന്ന് ആ യോഗത്തിന് സംബന്ധിച്ചിട്ടുള്ളവർ അത് അത്യുച്ചത്തിൽ ഏറ്റ് വിളിക്കുകയും ചെയ്തു. തുടർന്ന് തൊള്ളായിരത്തി അറുപത്തിയഞ്ചിൽ ആദ്യമായി കേരള കോൺഗ്രസ് രൂപീകരണത്തിന് ശേഷം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇരുപത്തിയഞ്ച് എം.എൽ.എ മാരെ കേരള കോൺഗ്രസിന്റെ പേരിൽ വിജയിപ്പിക്കുവാനും ഒരു സ്വതന്ത്ര എം.എൽ.എ യേ കൂടി വിജയിപ്പിച്ചു ഇരുപത്തിയാറ് എം.എൽ. എ മാരുടെ ഒരു വലിയ പാർട്ടി ആയി അന്ന് മാറുവാൻ കഴിഞ്ഞു. നിർഭാഗ്യവശാൽ അന്ന് നിയമസഭയിൽ തൂക്ക് നിയമസഭ ആയത് കൊണ്ടും ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് മന്ത്രി സഭ ഉണ്ടായില്ല, നിയമ സഭ ചേർന്നില്ല. അന്ന് മുതൽ കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി കേരളത്തിന്റെ കൃഷിക്കാരുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ എല്ലാം ഉന്നമനത്തിനു വേണ്ടി മുദ്രാവാക്യം മുഴക്കുകയും അവരോടൊപ്പം സമരം ചെയ്യുകയും ചെയ്ത ഒരു പാർട്ടി എന്നുള്ള നിലയിൽ ഈ പാർട്ടിയുടെ പ്രസക്തി വർദ്ധിച്ചു എന്നുള്ളതാണ് പരമാർത്ഥം. തൊള്ളായിരത്തി എഴുപത്തി ആറ്, അടിയന്തരാവസ്ഥ കാലം, അടിയന്തരാ വസ്ഥ പിൻവലിച്ച സമയത്തോട് കൂടി കേരള കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ ഗുരുതരവും ഗൗരവതരവുമായ ഒരഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആ കാലമത്രയും കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ആയി പ്രവർത്തിച്ചു വന്നിരുന്ന ശ്രീ കെഎം ജോർജ് സാറിനെ പിൻതള്ളുകയും പുതിയൊരു കേരള കോൺഗ്രസ് ആയി ശ്രീ കെഎം മാണി സാറി ന്റെ നേതൃത്വത്തിൽ അന്നത്തെ യുവജനങ്ങളും മഹാഭൂരിപക്ഷം പാർട്ടി നേതാക്കളും പാർട്ടികളും ചേർന്ന് കൊണ്ട് ഒരു പുതിയ പാർട്ടി ആയി കേരള കോൺഗ്രസ് എം എന്ന പേര് സ്വീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചതും ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്.എഴുപത്തി ഏഴിലെ തിരഞ്ഞെടുപ്പിൽ കെഎം ജോർജ് സാർ നേതൃത്വം കൊടുത്ത പാർട്ടി അദ്ദേഹം അകാലത്തിൽ മരണപ്പെട്ടു പോയതിന് ശേഷം ശ്രീ ആർ ബാലകൃഷ്ണൻ പിള്ള അതിന്റെ നേതൃത്വം ഏറ്റെടുത്ത് കൊണ്ട് നിയമസഭയിൽ അദ്ദേഹത്തിന്റെ പാർട്ടി മത്സരിച്ചു. ഞങ്ങൾ എന്നത് അന്നത്തെ ഐക്യ മുന്നണി, സിപിഐ കൂടി ഉൾപ്പെട്ട ഐക്യമുന്നണിയിൽ അംഗമായി നിന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇരുപത്തി രണ്ട് സീറ്റുകളിലാണ് ഞങ്ങൾക്ക് മത്സരിക്കുവാൻ അന്നത്തെ മുന്നണി അവസരം നൽകിയത്. അതിൽ ഇരുപത് സീറ്റുകൾ വിജയിച്ചു ഞങ്ങളുടെ സാന്നിദ്ധ്യം ഞങ്ങളുടെ ശക്തി ഒരിക്കൽ കൂടി വിളിച്ചറിയിക്കുക ഉണ്ടായി. ശ്രീ ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ മത്സരിച്ച ആളുകൾ അന്ന് മറുഭാഗത്തായിരുന്നവർ എന്നുള്ളത് ശ്രദ്ധിക്കണം. അവരുടെ ഭാഗത്ത് നിന്നും രണ്ട് എം.എൽ.എ മാർ വിജയിച്ചു വന്നു. അപ്പോൾ ചുരുക്കി പറഞ്ഞാൽ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഇരുപത്തിരണ്ട് എം.എൽ. എ മാർ നിയമസഭയിൽ ഉണ്ടായിരുന്നോരു കാലഘട്ടം. പിന്നീട് അങ്ങോട്ട് പാർട്ടിയിലെ പിളർപ്പുകൾ എഴുപത്തി ഒൻപതിൽ ഉണ്ടായ പിളർപ്പ് അതിന് ശേഷം ഉണ്ടായ പല പിളർപ്പുകൾ പാർട്ടിയുടെ ശക്തി ക്ഷയിപ്പിക്കുകയും ബർഗയിനിങ് കപ്പാസിറ്റി കുറയുകയും ഇരുമുന്നണികളുമായി മാറി മാറി നിന്ന് വ്യത്യസ്ത ഗ്രൂപ്പുകൾ ആയി മത്സരിച്ചു നിരാശ കൊണ്ട പാർട്ടി അനുഭാ വികളും പ്രവർത്തകരും നിർവീര്യരായി പ്രവർത്തന രംഗത്ത് മാറുകയൊക്കെ ചെയ്ത സാഹചര്യങ്ങൾ ഉണ്ട്. ഏതായാലും ഇപ്പൊൾ കേരള കോൺഗ്രസിന്റെ ഒരു ശാപമായി മാറിയിരിക്കുന്നു പിളർപ്പുകൾ ഇന്നും ഉണ്ടായികൊണ്ടിരിക്കുന്നു എന്നുള്ളത് വേദനാകരമായ കാര്യമാണ്. ഞാൻ ഇത്ര വിശദമായി പറഞ്ഞു എന്ന് മാത്രമേ ഉള്ളു, പക്ഷെ രൂപീകൃതമായ കാലത്ത് മുന്നോട്ട് വെച്ച മുദ്രാവാക്യം അത് ഇന്ന് കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ ഒരു മുദ്രാവാക്യമാണ്. ഇന്ത്യ രാജ്യത്ത് വലിയ സംസ്ഥാനങ്ങൾ ഉൾപ്പടെ ഒട്ടനവധി സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിച്ച് അവരുടെ പിന്തുണ ഇല്ലാതെ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു രാജ്യത്ത്. കേന്ദ്രത്തിൽ പോലും ഇതുപോലുള്ള പ്രാദേശിക കക്ഷികൾ ഉൾപ്പടെ ഉള്ള ആളുകളുടെ കൂട്ട്കെട്ടിന് മാത്രമേ ഭരിക്കാൻ സാധിക്കു എന്നുള്ള സാഹചര്യവും ഉണ്ടായി. ഇപ്പൊ ബിജെപി ഒറ്റക് അധികാരത്തിൽ ഇരിക്കുന്നു എന്നുള്ളത് ഞാൻ അംഗീകരിക്കുന്നു, പക്ഷെ എത്ര കാലം അങ്ങനെ ഒറ്റ കക്ഷി ഭരണവുമായ മുന്നോട്ട് പോകാൻ കഴിയും? ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അവരും ഒരു കൂട്ടുമുന്നണിയുടെ അടിസ്ഥാനത്തിലാണ് ഭരണവുമായ് മുന്നോട്ട് പോകുന്നത്. കോൺഗ്രസിന്റെ ഏറ്റവും ഒടുവിലത്തെ സർക്കാരും ഒരു കൂട്ട്കക്ഷി സർക്കാറായിരുന്നു. ഈ സംസ്ഥാനങ്ങൾ പ്രാദേശിക രാഷ്ട്രിയ പ്രസ്ഥാനങ്ങൾ ശക്തമായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ നമ്മുക്ക് കാണുവാൻ കഴിയുന്നത് ആ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിൽ ആരുടേയും മുൻപിൽ ഓച്ചാനിച്ചു നിൽക്കാതെ അതിനു നേതൃത്വം കൊടുക്കാൻ കഴിയുന്നത് പ്രാദേശിക രാഷ്ട്രിയ കക്ഷികൾക്കാണ്. ദേശിയ കക്ഷികളെ സംബന്ധിച്ച് അവർക്ക് പരിമിതികൾ ഏറെ ഉണ്ട്. ഇപ്പൊ കേരളത്തിൽ മാത്രം എടുത്ത് പരിശോധിച്ചാൽ കോൺഗ്രസ്‌ പാർട്ടിക്ക്‌ കേരളത്തിലെ കൃഷിക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ, അല്ലെങ്കിൽ കേരളത്തിലെ മറ്റ്‌ ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി അതിശക്തമായ നിലപാടുകൾ സ്വീകരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ദേശിയ തലത്തിലുള്ള ഒരു കാഴ്ചപാടുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ എടുക്കുവാനേ ദേശിയ പാർട്ടി എന്നുള്ളതിൽ അവർക്ക് കഴിയു. ഒട്ടേറെ പരിമിതികളും പരിധികളും ഉണ്ട് അവർക്കൊക്കെ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കേരളം പോലുള്ള സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രിയ പാർട്ടിയുടെ പ്രസക്തി വളരെ അധികം വർധിച്ചിരിക്കുന്നു എന്ന്. ഇപ്പൊ ഇത്തരണത്തിൽ മൂന്നണി രാഷ്ട്രീയമാണ് കേരളത്തിൽ 1967 മുതൽ സജീവമായി നിലകൊള്ളുന്നതെങ്കിൽ ഈ അടുത്ത കാലത്തെ ങ്ങും മുന്നണി രാഷ്ട്രിയ വ്യവസ്ഥക്ക് മാറ്റം ഉണ്ടാകുവാനുള്ള സാധ്യതയൊന്നും കാണുന്നില്ല. മുന്നണിയിൽ ചെറിയ കക്ഷികളും വലിയ കക്ഷികളും ഒക്കെ ഉണ്ടാകുമെങ്കിലും ഒരു കൂട്ടുമുന്നണിക്കല്ലാതെ കേരളം ഭരിക്കുവാനുള്ള ഭൂരിപക്ഷം ഒറ്റക്ക്‌ ഏതെങ്കിലും ഒരു കക്ഷിക്ക് ലഭിക്കുന്ന സാഹചര്യം പാടെ ഇല്ലാതായിരിക്കുന്നു. ഏത് മുന്നണിയിൽ പെട്ട് നിന്നാലും കേരള കോൺഗ്രസ്‌ പാർട്ടി എല്ലാ കാലത്തും ശക്തമായ ചില നിലപാടുകൾ എടുക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സന്ധിയില്ലാത്ത സമരം പല സന്ദർഭങ്ങളിലും സംഘടിപ്പിക്കുവാൻ ഈ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിനുള്ള ശ്രമങ്ങളും സമരമാര്ഗങ്ങളുമൊക്കെ ആയി നമ്മൾ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് കൃഷിക്കാർ. കേരളത്തെ സംബന്ധിച്ച് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ് അത് കൃഷിയാണ്, ആ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം കൊടുക്കുവാൻ ഗവണ്മെന്റുകൾക് കഴിയാറുണ്ടോ? ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. ഏതാണ്ട് 13ലക്ഷത്തോളം വരുന്ന റബ്ബർ കൃഷിക്കാർ കേരളത്തിലുണ്ട്, ചെറുകിട റബ്ബർ കൃഷിക്കാർ. അവരുടെ സ്ഥിതി എന്താ? നിരാശയുടെ പടുകുഴിയിൽ ആത്മഹത്യയിലേക്ക് പോകുന്ന പല റബ്ബർ കൃഷിക്കാറുണ്ട്. റബ്ബറിന് വിലയില്ല റബ്ബർ ഇറക്കുമതി ചെയുന്നു റബ്ബർ ഇറക്കുമതി നിരോധിക്കണം എന്ന ആവിശ്യം നിരന്തരമായ് ഉന്നയിക്കുന്നുണ്ട്. പക്ഷെ അതൊന്നും കേന്ദ്ര ഗവണ്മെന്റ് ഏത് ഗവണ്മെന്റ് വന്നാലും അതൊന്നും പരിഹരിക്ക പെടുന്നില്ല. കേരളത്തിലെ റബ്ബർ കൃഷിക്കാർ ഉൽ പാദിപ്പിക്കുന്ന റബ്ബറിന് ഒരു മിനിമം പ്രൈസ് ഒരു 200 രൂപ എങ്കിലും മിനിമം ഒരു കിലോ റബ്ബറിന് പ്രഖ്യാപിക്കണം എന്നുള്ള ആവശ്യം ശക്തമായി നിലകൊള്ളുന്നു. പക്ഷെ അത് അംഗീകരിക്കപ്പെടുന്നില്ല. കേരളത്തിൽ കഴിഞ്ഞ ഗവണ്മെന്റ് 109 രൂപ സപ്പോർട്ട് പ്രൈസ് ആയി പ്രഖ്യാപിച്ചത് അല്പമൊക്കെ കൃഷിക്കാർക്ക് ആശ്വാസമായെങ്കിലും തുടർന്ന് വന്ന ഗവണ്മെന്റ് ആ പദ്ധതി പോലും ഉപേക്ഷിച്ചു. ഇപ്പൊ റബ്ബർ കൃഷിക്കാരുടെ മേഖല എടുത്ത് പരിശോധിച്ചാൽ, പ്രത്യേകിച്ച് കേരളത്തിന്റെ മദ്ധ്യ
തിരുവിതാകുർ ഭാഗത്ത് റബ്ബറിനുള്ള വരുമാനം ഇല്ലാതെ കൃഷിക്കാർ റബ്ബർ വെട്ടുന്ന രീതി പോലും ഉപേക്ഷിച്ചിരിക്കുന്നു. പല കുടുംബങ്ങളിലും പട്ടിണി ആണ്. അഭിമാനികളാണല്ലോ നമ്മുടെ മലയാളികൾ, ദുരഭിമാനം എന്ന് അതിന് ഞാൻ പറയും, ആ ദുരഭിമാനത്തിന്റെ പേരിൽ പട്ടിണി കി ടന്നാലും അത് പുറത്ത് അറിയിക്കാതെ ജീവിതം മൂന്നോട്ട് തള്ളി നീക്കുന്ന ഒരു വിഭാഗമാണ് മദ്ധ്യതിരുവിതാക്കൂ റിലെ ചെറുകിട കൃഷിക്കാർ എന്ന് പറയുന്നതിൽ എനിക്കൊരു മടിയും ഇല്ല. ആ സ്ഥിതിക്കൊരു പരിഹാരം ഉണ്ടാകണ്ടേ. കാർഷിക വിളകൾ ഏലം, കുരുമുളക് കാപ്പി അടക്കമുള്ള കാർഷിക വിളകൾ അതിനൊക്കെ കാലാകാലങ്ങളിൽ വലിയ വിലത്തകർച്ച ഉണ്ടാകാറുണ്ട്. നെല്ല് ഉല്പാദനം നന്നായി കുറഞ്ഞു എങ്കിൽ പോലും നെല്ലിന്റെ ഉല്പാദനം ഉള്ള സ്ഥലങ്ങളിൽ അതിന് മുടക്ക് മുതലും ലഭിക്കുന്ന വിലയും തമ്മിൽ പൊരുത്തമില്ലാത്ത രീതിയിൽ കാര്യങ്ങൾ പോകുന്നു. നെല്ല് സംഭരിക്കുമ്പോൾ കേന്ദ്ര ഗവണ്മെന്റ് ആണെങ്കിലും സംസ്ഥാന ഗവണ്മെന്റ് ആണെങ്കിലും കുറെ കൂടി മെച്ചപ്പെട്ട വില കൃഷിക്കാർക്ക് നൽകണം എന്നുള്ള ആവശ്യം ഇന്നും നില നിൽക്കുകയാണ് . നാളികേരം, കേരം തെങ്ങും കേരള നാട് എന്നായിരുന്നു നമ്മുടെ മുദ്രവാക്യമെങ്കിൽ ഇന്ന് കേരമില്ല നാളികേരമില്ല. കേരളത്തിൽ നാളികേര ഉല്പാദനം വളരെ കുറഞ്ഞിരിക്കുന്നു. അപ്പൊ ആ നിലയിൽ കൃഷിയുമായി ബന്ധപെട്ട് ഉപജീവനം നടത്തിയ ആളുകളുടെ ഒക്കെ സ്ഥിതി വളരെ കഷ്ട്ടത്തിലാണ്. വരുമാനം ഇല്ലാതെ കഷ്ട്ടപ്പെടുന്ന കുടുംബങ്ങൾ. ഇപ്പൊ നിർഭാഗ്യമെന്ന് പറയട്ടെ, കോവിഡ് -19 വന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ മാർച്ച്‌ മാസം മുതൽ കേരളത്തിലെ ചെറുകിട കൃഷിക്കാരുടെയും ചെറുകിട കച്ചവടക്കാരുടേയുമൊക്കെ സ്ഥിതി എടുത്ത് പരിശോധിച്ചാൽ വർണിക്കാൻ വാക്കുകൾ ഇല്ല, അത്ര മാത്രം നിരാശ ജനകമാണ്. അവരുടെ ജീവിതം വളരെ അധികം ദുഖകര മായൊരു സാഹചര്യത്തിൽ മൂന്നോട്ട് പോകുന്നു. ആത്മഹത്യക്ക് പോലും മുതിരുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പരിഹാരം ഉണ്ടാക്കു വാൻ കേന്ദ്രത്തിന് കഴിയുന്നുണ്ടോ? സംസ്ഥാനത്തിന് കഴിയുന്നുണ്ടോ? ഇതൊക്കെ ഗൗരവമായിട്ട് ആലോചിക്കണ്ടേ. ഇപ്പൊ ഗവണ്മെന്റ് പറയും ഞങ്ങൾ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ട് റേഷൻ കടകളിലൂടെ അരി വിതരണം നടത്തുന്നുണ്ട്, ഭക്ഷ്യസുരക്ഷ നിയമം കൊണ്ട് വന്നിട്ടുണ്ട്, ഒക്കെ ശരിയാ. തികച്ചും ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ ഭക്ഷ്യ സുരക്ഷ നിയമം മുൻഗണന വിഭാഗത്തിൽ പെട്ട ആളുകൾക്ക് വളരെ അധികം ഗുണമാണെങ്കിൽ മുൻഗണനേതര വിഭാഗം, അവരുടെ കഷ്ടപ്പാടും ദുരിതവും കാണുന്നുണ്ടോ ഇവിടെ? ഉദാഹരണത്തിന് ഒരു വെള്ള കാർഡ്, ഏറ്റവും ദാരിദ്ര രേഖയ്ക്ക് മുകളിലുള്ള മുൻഗണനേതര വിഭാഗത്തിന്റെ വെള്ള കാർഡും നീല കാർഡും. ആ വെള്ള കാർഡിന് ഒരു മാസം റേഷൻ കടയിൽ നിന്ന് കിട്ടുന്നത് ചിലപ്പോൾ 2 കിലോ ആയിരിക്കും, ചിലപ്പോൾ അത് 5കിലോ ആവും. ഈ രണ്ട് മൂന്ന് മാസം ആയിട്ട് സ്പെഷ്യൽ അരി എന്ന പേരിൽ 15 രൂപ നിരക്കിൽ 10കിലോ അരി കൊടുക്കുന്നുണ്ടെന്നുള്ളത് സ്വാഗതാർഹം പക്ഷെ ഞാൻ ചോദിക്കുന്ന ഒരു കാര്യം ഈ 2 കിലോ അരി അല്ലെങ്കിൽ 5 കിലോ അരി നാലോ അഞ്ചോ അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിൽ എങ്ങനെ കഴിയും ഒരു മാസത്തേക്ക്? ഭക്ഷ്യസുരക്ഷ നിയമത്തിന്റെ വലിയൊരു പോരായ്മ ഞങ്ങൾ അന്ന് ചൂണ്ടികാണിച്ചതാണ് അത് അന്ന് ബഹുമാന്യനായ ഭക്ഷ്യ മന്ത്രി ആയിരുന്ന കെ. വി തോമസിനോട് ഞങ്ങൾ ഇത്‌ പറഞ്ഞു. അദ്ദേഹം അത് അത്ര കാര്യമായി എടുത്തില്ല. അങ്ങനെ നീല കാർഡ് കേരളത്തിൽ ഏതാണ്ട് 35 ലക്ഷം, വെള്ള കാർഡ് കേരളത്തിൽ ഏതാണ്ട് പത്ത് മുപ്പതിയഞ്ച ലക്ഷത്തോളം ആളുകൾ വരുന്നതല്ലെ, അവരുടെ സ്ഥിതി എന്താണ്. നീല കാർഡ് ആണെങ്കിൽ പോലും പരിമിതികൾ ഏറെ ഉണ്ട്. അപ്പൊ ഞാൻ പറഞ്ഞത് ഗവണ്മെന്റ് എന്ത് തന്നെ ആനുകൂല്യങ്ങൾ കൊടുത്തു എന്ന് പറഞ്ഞാലും കേരളത്തിൽ വലിയൊരു വിഭാഗം ആളുകൾക്കു ഇന്നും ജീവിതം മുന്നോട്ട് നയിക്കുവാൻ പ്രയാസമുണ്ട് എന്നുള്ളതാണല്ലോ പരമാർത്ഥം. ആളുകളുടെ കയ്യിൽ പണമില്ല. ചെറുകിട കച്ചവടക്കാരെ സബന്ധിച്ച് അഞ്ചു മാസം അവരുടെ ജീവിതം സത്യത്തിൽ നരക തുല്യമായിരുന്നു. കട തുറക്കാൻ കഴിഞ്ഞിട്ടില്ല, തുറന്നാലും ആരും സാധനം വാങ്ങാൻ വരുന്നില്ല. ഈ കാലയളവിൽ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുവാൻ ഈ ഗവണ്മെന്റുകൾക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ? ഒരു പ്രതി മാസം പതിനായിരം രൂപ വെച്ചെങ്കിലും ഇവർക്ക് കൊടുക്കാൻ ഈ ഗവണ്മെന്റുകൾ തയാറാകേണ്ടതല്ലെ?. ഒരു കുടുംബം കഴിയുന്നതല്ലെ ഈ ചെറുകിട കച്ചവടം കൊണ്ട്. ഇതൊന്നും ആലോചിക്കാനുള്ള വിശാലമായ മനസ് ഭരണത്തിൽ ഇരിക്കുന്ന ആളുകൾക്കില്ലാതെ പോകുന്നെന്നുള്ളതാണ് പരമാർത്ഥം. അതിനിടയിൽ കോവിഡ് മഹാമാരി വന്ന് അതിന്റെ കഷ്ടപ്പാട് , പ്രളയം വന്നാൽ അതിന്റെ കഷ്ടപ്പാട് നിരവധിയായ രോഗങ്ങൾ മൂലമുള്ള കഷ്ടപ്പാട്, ഇതെലാം ഈ കേരളീയ സമൂഹം അനുഭവിക്കുന്ന ഒരു കാലഘട്ടമാണ്. ഇങ്ങനെ ഉള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇതിനൊക്കെ എതിരെ അതി ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ എങ്കിൽ കേന്ദ്രത്തിനെതിരെ, സംസ്ഥാനസർക്കാരിനെതിരെ എങ്കിൽ അവർക്കെതിരെ, ശക്തമായ പ്രതിഷേധ ശബ്ദമുയർത്തുവാൻ കഴിയുന്നത് പ്രാദേശിക രാഷ്ട്രിയ പാർട്ടികൾക്ക്‌ മാത്രമാണെന്ന് അഭിമാനത്തോട് കൂടി പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതുകൊണ്ടാണ് കേരള കോൺഗ്രസ്‌ പാർട്ടി, ഇന്നതിന്റെ പ്രസക്തി ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നു എന്ന് ഞാൻ ആരംഭത്തിൽ സൂചിപ്പിച്ചത്. ഒരു ആഗ്രഹമാണുള്ളത്, കേരളത്തിൽ ഇന്ന് വിവിധ ഗ്രുപ്പുകളായ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് എല്ലാം മറന്ന് ഒരുമിച്ച് ഒരു കുടക്കീഴിൽ കേരള കോൺഗ്രെസ്സ് ഉൽഭവിച്ച 1964 ലേതു പോലെ ഒറ്റ കെട്ടായി പ്രവർത്തിക്കുവാനുള്ള ഒരു മനോഭാവം അവർക്കുണ്ടായാൽ അത്ഭുതകരമായ നേട്ടങ്ങൾ ഈ കേരള സംസ്ഥാനത്തിലെ പാവപ്പെട്ട കൃഷിക്കാർക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും ചെറുകിട കച്ചവടക്കാ ർക്കും ഉൾപ്പടെ ഉള്ള പാവപെട്ടവർക്കും നേടി കൊടുക്കുവാൻ സാധിക്കും എന്നുള്ള വിശ്വാസമാണ് ഞങ്ങൾക്കുള്ളത്. നിലനിൽക്കുന്ന രാഷ്ട്രീയമായ മറ്റ്‌ കാര്യങ്ങളിലേക്കൊന്നും പോകുന്നില്ല. സംസ്ഥാനത്തെ ഭരണം, ആ ഭരണത്തെ കുറിചുള്ള വിലയിരുത്തൽ ഇനിയൊരു അവസരത്തിലാകാം എന്നുള്ളത് കൊണ്ട് ഒന്ന് ഞാൻ പറയാം, കേരളം ഇതുവരെ ദർശിച്ചിട്ടില്ലാത്ത അത്രമാത്രം ദുരൂഹതകൾ നിറഞ്ഞ, അക്രമത്തിനും അക്രമരാഷ്ട്രീയത്തിനും മാത്രം സ്ഥാനമുള്ള അഴിമതികഥകൾ ഓരോന്നോരോന്നായ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ദുരൂഹമായൊരു സാഹചര്യം നിലനിൽക്കുമ്പോൾ തീർച്ചയായും കേരളത്തെ സ്നേഹിക്കുന്ന ആളുകൾ നിരാശരാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഈ ദുരൂഹതകൾ മാറ്റി അഴിമതി ആരോപണങ്ങൾ മാത്രമാണ്, അഴിമതി ഉണ്ടായിട്ടില്ല എന്ന് സംശയത്തിനതീതമായി തെളിയിക്കുവാൻ ഉത്തരവാദിത്വം ഉള്ള ഭരണ നേതൃത്വത്തിന് കഴിയണം. അത് കഴിയാതെ പോകുന്നതാണ് കൂടുതൽ കൂടുതൽ സംശയങ്ങൾക്ക് ഇടനല്കുന്നത്.

This post has already been read 2248 times!

Comments are closed.