ബ്രേക്കിംഗ് ന്യൂസ്

നേമത്തിനായ് ബി ജെ പി യിൽ പോര് മുറുകി

നേമത്തിനായ് ബി ജെ പി യിൽ പോര് മുറുകി

തിരുവനന്തപുരം: കേരളത്തിൽ ബി ജെ പി ക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത മണ്ഡലമായിരുന്നു നേമം. ഒ രാജഗോപാൽ വിജയിച്ചത് കേരള രാഷ്ട്രീയത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ചു .ബി ജെ പി നേതൃത്വത്തിന് പോലും വിജയ സാധ്യതയുണ്ടായിരുന്നത് മഞ്ചേശ്വരത്തായിരുന്നു പക്ഷേ സംഭവിച്ചത് ഒ രാജഗോപാൽ എന്ന ആർ എസ് എസ് കാരൻ കേരള നിയമസഭയിൽ എത്തി

ബി ജെ പി ക്ക് കേരളത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയും നേമത്തെ വിജയമെന്ന് കണക്ക് കൂട്ടിയ ബി ജെ പി ,ആർ എസ് എസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് സ്പീക്കർ തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടി തീരുമാനം അനു സരിക്കാൻ തയ്യാറായില്ല . അത് കൊണ്ട് തന്നെ അടുത്തതവണ നേമം ഒ രാജഗോപാലന് ഉള്ളതല്ല

നിരവധി പേരാണ് നേമത്തിനായ് രംഗത്തുള്ളത് അതിൽ കുമ്മനം രാജശേഖരൻ , വി വി രാജേഷ് ,എസ് സുരേഷ് എന്നീ പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്. സ്ഥാനമാനങ്ങളോട് പൊതുവിൽ വിരക്തി പ്രകടിപ്പിക്കാറുണ്ടായിരുന്ന കുമ്മനം മിസോറാം ഗവർണർ ആയതിന് ശേഷം അത്തരം വിരക്തികൾ വിരശല്യമായി മാറിയതായി അടുപ്പക്കാർ പറയുന്നു

സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളാണ് ഒന്നാം നമ്പർ മണ്ഡലങ്ങളായി മാറ്റിയിട്ടുള്ളത്.
അതിൽ പ്രധാനം നേമം, വട്ടിയൂർക്കാവ്, പാലക്കാട് മഞ്ചേശ്വരം എന്നിവയാണ് വട്ടിയൂർ നേമം മണ്ഡലങ്ങളിൽ മത്സരിക്കാൻ തെക്കൻ ജില്ലകളിലെ നേതാക്കൾ ഒരുങ്ങി നിൽക്കുന്നു.

സംസ്ഥാന പ്രസിഡ ണ്ടിൻ്റെ വിശ്വസ്തൻ എന്നുള്ളതും വി മുരളീധരന് വേണ്ടി ബലിയാടായ ആളും എന്ന പരിഗണനയും വെച്ച് വി വി രാജേഷിന് ആദ്യ സാധ്യത കാണുന്നു.

പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ വാർഡ്തല പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകന്ന് പാലക്കാട് മണ്ഡലത്തിൽ മാത്രമായി പ്രവർത്തനം ചുരുക്കി .പാർട്ടിയുടെ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വ്യക്തമായ ഉറപ്പ് കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ തന്നെയാവണം ഇത്തരമൊരു നീക്കം ശോഭ സുരേന്ദ്രൻ നടത്തുന്നത്

ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ ശ്രമിച്ചപ്പോൾ പോലും അത് വേണ്ടെന്ന് വെച്ചത് ഇത്തരം ഒരു ഉറപ്പ് കിട്ടിയതിനാലാണ്. മറ്റ് രണ്ട് പേരു കൂടി പാലക്കാടിനായ് തയ്യാറെടുക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് എം ശിവരാജൻ ,കോൺഗ്രസ്സിൽ നിന്ന് ബി ജെ പിയിലേക്ക് പോയ മുൻ കേന്ദ്ര മന്ത്രിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ കൃഷ്ണകുമാർ അദ്ദേഹമിപ്പോൾ പാലക്കാട് കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പാലക്കാട് ജില്ലയിൽ ബി ജെ പി ക്ക് കാത്ത് വെച്ചിട്ടുള്ളത് വലിയ തോതിലുള്ള പ്രതിസന്ധി തന്നെയാണ്.

കാസർഗോഡ് ജില്ലയിൽ രണ്ട് മണ്ഡലമാണ് പ്രതീക്ഷയുള്ളത് കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലമായത് കൊണ്ട് എല്ലായ്പ്പോഴും കർണ്ണാടക രാഷ്ട്രീയം കടന്ന് വരാറുണ്ട്.

മഞ്ചേശ്വരമാണ് ഏറെ സാധ്യതയുള്ളത് അടുത്തിടെ ബി ജെ പി യിലേക്ക് വന്ന എ പി അബ്ദുള്ളക്കുട്ടിയെ നിർത്തി അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് ബി ജെ പി കേരള-കർണ്ണാടക നേതൃത്വം കണക്ക് കൂട്ടുന്നു. പക്ഷേ മറ്റൊരു സാഹചര്യം ബി ജെ പി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട് മഞ്ചേശ്വരത്തെ തീവ്ര മുസ്ലീങ്ങളുടെ ഇടയിൽ അബ്ദുള്ള കുട്ടിക്ക് സ്വാധീനം ചെലുത്താൻ കഴിയില്ല ഇരു മുന്നണിയിലെ തീവ്ര ന്യൂനപക്ഷങ്ങൾ അബ്ദുല്ലക്കുട്ടിക്കെതിരെ ഐക്യപ്പെടാൻ സാധ്യതയും തള്ളി കളഞ്ഞൂടാ

കാസർഗോഡ് മണ്ഡലത്തിൽ യുവ നേതാവ് ശ്രീകാന്തിനേയാണ് പരിഗണിക്കുന്നത്

This post has already been read 4804 times!

Comments are closed.