പൊതു വിവരം

Press Release-UJAAS Menstrual Health Express

ഉജാസ്മെന്‍സ്ട്രുവല്‍ഹെല്‍ത്ത്എക്സ്പ്രസ്

കൊച്ചി: ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണവുമായി ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ ഉജാസ്. സിസ്റ്റം ടു ഓര്‍ഗനൈസ് ഹ്യൂമന്‍ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഉജാസ് കേരളത്തിലെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ആര്‍ത്തവാരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പശാലകളും സാനിറ്ററി പാഡ് വിതരണവും നടത്തി.

ഉജാസ് മെന്‍സ്ട്രല്‍ എക്സ്പ്രസ് എന്നത് മാറ്റത്തിന്റെ പ്രതീകമാണെന്നും ആര്‍ത്തവാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റുന്നതാണെന്നും ഉജാസ് സ്ഥാപക അദ്വൈതേഷ ബിര്‍ള പറഞ്ഞു. കേരളത്തില്‍ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ നേതൃത്വം നല്‍കിയ ശില്‍പശാലകള്‍ വഴി സ്‌ക്കൂളുകളിലും സമൂഹത്തിലും ബോധവല്‍ക്കരണം നടത്തി. ഈ നീക്കത്തിലൂടെ മാറ്റത്തിന്റെ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും ആര്‍ത്തവാരോഗ്യം അടിസ്ഥാന അവകാശമാണെന്നു സമൂഹം മനസിലാക്കണമെന്നും അദ്വൈതേഷ ബിര്‍ള പറഞ്ഞു.

This post has already been read 207 times!