പൊതു വിവരം

45 കോടിവർഷം മുമ്പത്തെ ദൈവത്തിന്റെ ഉല്‍കൃഷ്‌ട സൃഷ്‌ടി.

ചിത്രത്തില്‍ കാണുന്നത്‌ ഒരു കൊത്തുപണിയല്ല. അത്‌, 45 കോടിവർഷം മുമ്പ്‌ ഓർഡോവിഷന്‍ യുഗത്തില്‍ (ഓർഡോവിഷന്‍ യുഗം, കഴിഞ്ഞ 48.8 കോടിവർഷം മുതല്‍ തുടങ്ങി കഴിഞ്ഞ 44.3 കോടിവർഷം വരെ നിലനിന്ന കാലം) ജീവിക്കുകയും, ഈയടുത്ത കാലത്ത്‌ നോർവേയിലെ ഫെർണേസ്‌ എന്ന സ്ഥലത്തുനിന്നും പാലിയന്തോളജിസ്‌റ്റുകള്‍ പുറത്തെടുക്കുകയും ചെയ്‌ത; പുരാതന ജീവിവിഭാഗത്തില്‍പ്പെട്ട ട്രൈലോബൈറ്റ്‌ കുടുംബത്തിലെ സിർറ്റോമെറ്റോപ്പസ്‌ എന്ന ജീവിയുടെ ഫോസില്‍ ആണ്‌.

ഓർഡോവിഷന്‍ യുഗത്തില്‍, അന്ന്‌ കരയില്‍ ജീവിതമേ ഇല്ല. എല്ലാജീവിതവും അക്കാലത്ത്‌ സമുദ്രത്തില്‍ മാത്രം. അവിടേക്കാണ്‌ ആർത്രോപോഡ വിഭാഗത്തിലെ ( മ്മ്‌ടെ തേരട്ടയും തേളും പഴുതാരയും അടക്കം നട്ടെല്ലില്ലാത്ത ഒരു വന്‍ കൂട്ടം ജീവികള്‍) വളരെ ചെറിയ ജീവയായ സിർറ്റോമെറ്റോപ്പസിനെ ദൈവം സൃഷ്‌ടിച്ച്‌ ജീവിക്കുവാന്‍ വിടുന്നത്‌.

ഭൂമിയിലെ മുമ്പ്‌ ജീവിച്ച്‌ പോയ ജീവിപരമ്പരകളെ, അവ കോടികണക്കിന്‌ വർഷങ്ങള്‍ക്കുള്ളിലായത്‌ കൊണ്ട്‌, അവയെ ജിയോളജിക്‌ ടൈംസെ്‌കയിലിലൂടെ വിശദീകരിക്കുമ്പോള്‍ പല വിശ്വാസികളും അന്ധാളിക്കുന്നു, ഞെട്ടിത്തരിക്കുന്നു. മതബന്ധനത്തിന്റെ ഊ രാുടുക്കില്‍ പ്പെട്ടതിനാല്‍ മതബോദ്ധ്യങ്ങള്‍ക്കപ്പുറത്ത്‌ ലോകവും ജീവിതവുമുണ്ടെന്നും അത്‌ കോടികണക്കിന്‌ വർഷങ്ങളായി തുടരുകയാണെന്നും ഉള്ള ശരിയായ വസ്‌തുത ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്‌ കൊണ്ടാണ്‌ ഈ വിഭ്രാന്തി ഉണ്ടാകുന്നത്‌.

ഭൂമിയിലെ ജീവിതം അമ്പരപ്പിക്കും വിധം പഴക്കമേറിയതാണ്‌. അത്‌ മതഗ്രന്ഥങ്ങളിലെ പൊട്ടത്തരങ്ങള്‍ക്കും അപ്പുറത്ത്‌ വസ്‌തുതകളുടെ പ്രവാഹമാണ്‌. കഴിഞ്ഞ മുവ്വായിരം വർഷത്തിഌം കഴിഞ്ഞ ആയിരത്തിനാനൂറ്‌ വർഷത്തിഌം ഇടയിലുണ്ടായ ദൈവങ്ങള്‍; 45 കോടിവർഷം മുമ്പത്തെ സിർറ്റോമെറ്റപ്പസിനെ സൃഷ്‌ടിക്കുമോ?. ഇല്ല. എന്നാല്‍ മതങ്ങളിലെ മതങ്ങളിലെ മണ്ടത്തരങ്ങള്‍ തലയിലേറ്റുന്നവർക്ക്‌, ദൈവത്തെ വിട്ടൊരു കളിയില്ലാത്തവർക്ക്‌ ആറാം നൂറ്റാണ്ടിന്‌ ശേഷമുള്ള അറിവുകള്‍ അസഹനീയമാണ്‌.

മതത്തിന്റെ തിമിരംബാധിച്ച കണ്ണുകള്‍ക്ക്‌ പകരം സയന്‍സിന്റെ സുതാര്യമായ നേത്രങ്ങളിലൂടെ നോക്കു, കഴിയുമെങ്കില്‍ കൂമ്പാരമായി കിടക്കുന്ന ഫോസില്‍ രേഖകളിലേക്കും നോക്കു അപ്പോള്‍ കാണാം സൃഷ്‌ടാവിന്‌ മുമ്പേ സൃഷ്‌ടികളുടെ അതിവിദൂര ഭൂതകാലത്തുനിന്നും, അതെ, മഌഷ്യഌള്‍പ്പെടെയുള്ള ജീവികളുടെ ലക്ഷകണക്കായുള്ള ഘോഷയാത്ര. സൃഷ്‌ടാവിന്‌ മുമ്പേ സൃഷ്‌ടികള്‍, അതാണ്‌ ഭൂമിയിലെ ശാശ്വത സത്യം. ദൈവമെന്നത്‌ മഌഷ്യന്റെ സാങ്കല്‍പ്പിക സൃഷ്‌ടിമാത്രമാണ്‌. ആ സാങ്കല്‍പ്പിക സ്വത്വത്തെ തകർക്കുന്ന വൈജ്ഞാനികാന്തകനാണ്‌ പാലിയന്തോളജി.

✍️ രാജു വാടാനപ്പള്ളി

This post has already been read 1233 times!

Comments are closed.