പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയ ർ / ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ,സംസ്കൃത സർവ് വകലാശാലയിൽ സൗജന്യ മത്സര പരീക്ഷ പരിശീലനം,സംസ ്കൃത സർവ്വകലാശാല ഗവേഷക അദാലത്ത് മാർച്ച് നാല ിന്

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 09.02.2024

പ്രസിദ്ധീകരണത്തിന്

1) സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

പ്രോഗ്രാമർ

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ (PHP in Linux/Windows) ആഴത്തിലുളള അറിവ്. PHP Frame Work LARAVEL പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. രണ്ട് വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 30000/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. രണ്ട് ഒഴിവുകളാണുളളത്.

ജൂനിയർ പ്രോഗ്രാമർ

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ (PHP in Linux/Windows) ആഴത്തിലുളള അറിവ്. PHP Frame Work LARAVEL പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 21420/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. ആകെ ഒഴിവുകൾ- അഞ്ച്.

ട്രെയിനി പ്രോഗ്രാമർ

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. PHP പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. പ്രതിമാസം വേതനം 10000/- രൂപ. ഉദ്യോഗാർത്ഥികൾ ബിരുദം/പി ജി നേടി നാല് വർഷം കഴിഞ്ഞവരാകരുത്. അപേക്ഷ ഫീസ്: ജനറൽ – 200/- രൂപ, എസ് സി / എസ് ടി / പി എച്ച് – 100/- രൂപ. ആകെ ഒഴിവുകൾ – നാല്.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 11ന് മുമ്പായി The Registrar, Sree Sankaracharya University of Sanskrit, Kalady എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in.) സന്ദർശിക്കുക.

2)സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സര പരീക്ഷ പരിശീലനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഐ ബി പി എസ് ക്ലർക്ക് /പ്രൊബേഷനറി ഓഫീസർ, സ്റ്റാഫ് സെലക്ഷൻ റിക്രൂട്ട്മെന്റ് എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഇന്റർപ്രട്ടേഷൻ, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹൻഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഫെബ്രുവരി രണ്ടാം വാരം പരിശീലനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9605837929, 9496108097, 9995078152, 6238551708.

3)സംസ്കൃത സർവ്വകലാശാല ഗവേഷക അദാലത്ത് മാർച്ച് നാലിന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2015 ഡിസംബർ ഒന്നിന് മുമ്പായി പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത്, നാളിതുവരെ പ്രബന്ധം സമർപ്പിക്കാത്ത ഗവേഷകർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പ്രബന്ധം സമർപ്പിക്കുന്നതിനായി മാർച്ച് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ അദാലത്ത് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. യു ജി സി യുടെ 2015 റഗുലേഷൻ ബാധകമല്ലാത്ത ഗവേഷകർക്ക് മാത്രമാണ് അദാലത്തിൽ പങ്കെടുക്കുവാൻ കഴിയുക. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്ന അപേക്ഷകർ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18. 2014 ഡിസംബർ ഒന്ന് മുതൽ 2015 നവംബർ 30 വരെ രജിസ്ട്രേഷൻ നേടിയ (2014 അഡ്മിഷൻ, 2012 റഗുലേഷൻ അവസാന ബാച്ച്) ഗവേഷകർക്ക് സ്വാഭാവിക കാലാവധിക്ക് ഉപരിയായി ഒരു വർഷം കാലയളവ് കൂടി അനുവദിച്ചിട്ടുണ്ട്. 2015 നവംബർ മാസം വരെ രജിസ്ട്രേഷനുളള ഫുൾ ടൈം ഗവേഷകർക്ക് 2024 വരെയും പാർട്ട് ടൈം ഗവേഷകർക്ക് 2026 നവംബർ വരെയും ഗവേഷണ കാലയളവ് ദീർഘിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കാലയളവ് ദീർഘിപ്പിച്ച് ലഭിച്ച ഗവേഷകർ അദാലത്തിൽ അപേക്ഷ നൽകേണ്ടതില്ല. 2014 നവംബർ 30 വരെ പിഎച്ച്.ഡി. രജിസ്ട്രേഷൻ നേടിയ, അദാലത്തിൽ അപേക്ഷ സമർപ്പിക്കാത്ത എല്ലാ ഗവേഷകരുടെയും പിഎച്ച്. ഡി. രജിസ്ട്രേഷൻ ഇനിയൊരു അറിയിപ്പില്ലാതെ റദ്ദാകുന്നതായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment