പൊതു വിവരം

Nishagandhi Dance Festival | Thiruvananthapuram- Padmashri Geeta Chandran presents “Anantaya

Press Release

18-02-2024

നിശാഗന്ധിയെ ഭാവ താള ലയ സാന്ദ്രമാക്കി ഗീതാ ചന്ദ്രൻ

തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടി ഇന്നലെ (18-2-24)പത്മശ്രീ ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം അരങ്ങേറി. ദൽഹി മലയാളിയും വടക്കാഞ്ചേരി സ്വദേശിയുമായ ഗീതാ ചന്ദ്രൻ്റെ അരനൂറ്റാണ്ട് പിന്നിട്ട നാട്യസപര്യയിൽ ഇത് രണ്ടാം തവണയാണ് നിശാഗന്ധിയിൽ നൃത്തം അവതരിപ്പിക്കുന്നത്.

‘അനന്തായ: എംബ്രേസിങ് ഇൻഫിനിറ്റി’ എന്ന സോളോ പ്രകടനത്തിന് മാറ്റുകൂട്ടാന്‍ വരുണ്‍ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹര്‍ ബാലചന്ദ്രൻ്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയേകി. ആസ്വാദകർക്ക് പുതിയ അനുഭവമായിമാറുക യായിരുന്നു ഗീതാ ചന്ദ്രൻ്റെ ഭരതനാട്യവിരുന്ന്. കാപ്ഷൻ : നിശാഗന്ധി ഫെസ്റ്റിവലിൽ പത്മശ്രീ ഗീതാ ചന്ദ്രൻ അവതരിപ്പിച്ച ഭരതനാട്യം

Post Comment