സീതാറാം ജിന്‍ഡലിന് പത്മ ഭൂഷന്‍
മുംബൈ: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ ഡോ. സീതാറാം ജിന്‍ഡലിനെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചു. പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്. ഔഷധ രഹിത ചികിത്സയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകളും ജിന്‍ഡല്‍ നേച്വര്‍ക്യുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ഐ) എന്ന സ്ഥാപനവുമാണ് ഈ ആദരണീയമായ അംഗീകാരം നേടിക്കൊടുത്തത്.
മഹീന്ദ്ര സാരഥി അഭിയാന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
കോഴിക്കോട് : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി), മഹീന്ദ്ര സാരഥി അഭിയാന്‍ സ്‌കോളര്‍ഷിപ്പുകള്‍ വഴി ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നു. തമിഴ്‌നാട്ടിലെ നാമക്കലില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹനങ്ങളുടെ ബിസിനസ് ഹെഡ് ജലജ് ഗുപ്തയുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ നേരിട്ടുള്ള അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്ത് ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്‍ക്കാണ് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പായി സമ്മാനിച്ചത്.
കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡ് ഓഹരി വിഭജനം പ്രഖ്യാപിച്ചു
കൊച്ചി: ബാങ്കിതര ധനകാര്യ കമ്പനിയായ (എന്‍ബിഎഫ്സി) കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡ് 1:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തും. രണ്ടു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒരു രൂപ മുഖവിലയുള്ള രണ്ട് ഇക്വിറ്റി ഓഹരികളാക്കി മാറ്റുന്നതിന് കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം അനുമതി നല്‍കി. ഫെബ്രുവരി 22ന് ചേരുന്ന അസാധാരണ ജനറല്‍ മീറ്റിങ്ങില്‍ പുതിയ തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി തേടും. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 500 കോടി രൂപ വരെ സമാഹരിക്കുന്നതിന് കടപ്പത്രങ്ങള്‍ (എന്‍സിഡി) ഇറക്കാനും കമ്പനിയുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
റെയില്‍വേവാഗണ്‍വീല്‍നിര്‍മ്മാണംവിപുലീകരിക്കാന്‍ഹില്‍റ്റണ്‍മെറ്റല്‍ഫോര്‍ജിങ്
കൊച്ചി: മുന്‍നിര ഉരുക്കു ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ് റെയില്‍വേ ഫോര്‍ജ്ഡ് വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കുന്നു. പ്രതിവര്‍ഷം 48000 വീലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് കമ്പനി പുതുതായി ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ബിസിനസ് വിപുലപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. സമീപ ഭാവിയില്‍ ടെന്‍ഡറുകളിലൂടെ കൂടുതല്‍ വീല്‍ നിര്‍മ്മാണ ഓര്‍ഡറുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റെയില്‍വേ വീലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ എംഎസ്എംഇ ആണ് ഹില്‍റ്റണ്‍. കമ്പനിയുടെ വിറ്റുവരവിലും അറ്റാദായത്തിലും വര്‍ഷംതോറും മികച്ച വര്‍ധനയുണ്ട്.