
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി
വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത സരിതയുടെ പത്രികയിൽ മതിയായ കാരണം കാണിക്കാത്തതിനാൽ വരണാധികാരി തള്ളിയിരുന്നു .അതിനാൽ രാഹുൽഗാന്ധിയുടെ പത്രികയും തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.വെറും ബാലിശമായ ഹരജിയാണെന്നും പരാതി ക്കാരി കോടതിയെ കബളിപ്പിക്കുകയാണെന്നും കണ്ടാണ് ഒരു ലക്ഷം രൂപ പിഴയിട്ടത്.
സരിതയുടെ അഭിഭാഷകൻ കേസിന് ഏറെ കാലമായി ഹാജരായിരുന്നില്ല വിധി പറഞ്ഞ ഇന്നും സരിതയോ അഭിഭാഷകനോ കോടതിയിൽ ഹാജരായിരുന്നില്ല
അതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരമാർശത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ മാധ്യമങ്ങളോട് പറഞ്ഞു
This post has already been read 4529 times!


Comments are closed.