
അപ്പൂപ്പൻ താടി
താരകങ്ങളെ കാത്തിരുന്ന് പൂവിടാൻ കൊതിക്കും മുല്ലവള്ളിപോൽ ഞാനുമീ സന്ധ്യയിൽ
ഏകമാം പാതയിൽ വിരഹത്താൽ നീറി നടന്ന് ഞാൻ നീങ്ങവെ പൂവിനോട് ചൊല്ലി എൻ നൊമ്പരം
ഒടുവിൽ കാറ്റിനോടും മഴത്തുള്ളികളോടും മൗനമായി അവൾ നിന്നു എൻ കണ്ണുനീർ മാത്രം സാക്ഷി
എൻ കൈകൾക്കുള്ളിൽ കൂട്ടിനായി ഞാനുണ്ട് എന്ന് ചൊല്ലി ആവണം പ്രീയസഖിയായി നീ വന്നു
ഇരുളിനെ മയ്ക്കും സൂര്യനെപോലെ സൗഹൃദമേകി എത്തിയ അപ്പൂപ്പൻതാടി നീ എന്റെ മാത്രം
ഓർമ്മകൾ പൂവിടാൻ തുടങ്ങി നിന്നെ കണ്ട ദിവസം മുതൽ
കൗതുകം തുളുമ്പുന്ന ബാല്യത്തിൻ കുസൃതികളും
സഖിമാരോത്ത് കളിച്ച് രസിച്ച പ്രീയ നിമിഷങ്ങളും എന്റെ കണ്ണുകൾക്ക് നനവേകി
എൻ കൈവിട്ട് ദൂരേക്ക് പോകാൻ നീ കൊതിക്കുമ്പോഴും
എന്നിലെ ഏകാന്തത നിന്നെ പിടിച്ചു നിർത്തി
കാലചക്രം പോയ വേഗം ഓർത്ത് ഞാൻ വിതുമ്പവേ
യാത്രാമൊഴി ചൊല്ലി നീയും പറന്നകന്നു
വീണ്ടും ഏകാന്തതയുടെ ഇരുളിൽ ഞാൻ പോയി മറഞ്ഞു………
നിത്യ
This post has already been read 3049 times!


Comments are closed.