പൊതു വിവരം

PRESS RELEASE: നിങ്ങളായി തിളങ്ങാനുള്ള ആത്മവിശ്വാ സം സ്വന്തമാക്കൂ’ പുതിയ ശാക്തീകരണസന്ദേശവുമാ യി ചന്ദ്രിക

സ്വയംതിളങ്ങാനുള്ളആത്മവിശ്വാസംസ്വന്തമാക്കൂ’; പുതിയശാക്തീകരണസന്ദേശവുമായിചന്ദ്രിക

ആത്മവിശ്വാസത്തോടുകൂടിസ്വന്തംതിളക്കത്തെസ്വയംഅംഗീകരിക്കുകഎന്നശക്തമായസന്ദേശംമുന്നോട്ട്വെച്ച്ചന്ദ്രികയുടെപുതിയടെലിവിഷൻപരസ്യം

പരസ്യത്തിന്റെ ലിങ്ക്: https://www.youtube.com/watch?v=y-4Lg5sdVto

കൊച്ചി: എൺപത് വർഷത്തിലേറെ പാരമ്പര്യമുള്ള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. വിപ്രോകൺസ്യൂമർകെയർആൻഡ്ലൈറ്റിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ചന്ദ്രിക, സ്വന്തംവ്യക്തിത്വത്തെഅംഗീകരിച്ച്അതിൽആത്മവിശ്വാസംകണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. നമ്മുടെയുള്ളിൽ തന്നെയുള്ള വ്യക്തിപ്രഭാവത്തിൽ വിശ്വാസവും ധൈര്യവും കണ്ടെത്താനുള്ള സധീരമായ ആശയമാണ് തങ്ങളുടെ പുതിയ ചുവടുവെപ്പിലൂടെ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്നത്തെ യുവതികളുടെ സൗന്ദര്യസങ്കൽപം സ്വന്തം വ്യക്തിത്വവും അതുല്യതയുമാണ്. ഈ മാറ്റത്തെ ആഘോഷമാക്കുകയാണ് ചന്ദ്രിക. എക്കാലത്തും സത്യസന്ധത ഒരു അടിസ്ഥാനമൂല്യമായി കാത്തുസൂക്ഷിച്ചിട്ടുള്ള കമ്പനിയുടെ വീക്ഷണത്തോട് ഏറെ ചേർന്ന്‌നിൽക്കുന്നതാണ് ഇപ്പോഴത്തെ ഈ ആശയവും. ആയൂർവേദത്തിന്റെ കാലാതീതമായ അറിവിനെ മുറുകെപിടിക്കുന്ന ചന്ദ്രിക, സാധാരണയെക്കാൾ രണ്ടിരട്ടി വെളിച്ചെണ്ണയും ഏഴ് ഔഷധസസ്യങ്ങളുടെ മിശ്രിതവുമാണ് സോപ്പുകളിൽ ഉൾപ്പെടുത്തുന്നത്. ഈ സവിശേഷ കൂട്ട്, ചർമത്തെ വൃത്തിയാക്കുകയും പോഷിപ്പിക്കുകയും ചെയ്ത്, സ്വാഭാവികമായ ഭംഗിയെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദത്തിന്റെ ഗുണഫലങ്ങൾക്കൊപ്പം ആധുനിക ചർമസംരക്ഷണശാസ്ത്രവും കൂടി ഇടകലരുന്ന വേറിട്ടൊരു അനുഭവമാണ് ചന്ദ്രിക സോപ്പുകൾ ഉപയോഗിക്കുന്നവർക്ക് കിട്ടുന്നത്.

ചന്ദ്രികയുടെ ബ്രാൻഡ് അംബാസിഡറായ കീർത്തി സുരേഷ് ഈ അനുഭവം നേരിട്ട് ആസ്വദിച്ചറിയുന്ന ദൃശ്യങ്ങൾ ഏറ്റവും പുതിയ പരസ്യചിത്രത്തിൽ കാണാം. തന്റെ സ്വന്തം വ്യക്തിത്വത്തെ ആത്മവിശ്വത്തോടെ കീർത്തി സുരേഷ് പുണരുന്നതാണ് പ്രമേയം. തന്നിലുള്ള തിളക്കത്തെ തിരിച്ചറിയാനും ലോകത്തിന് മുന്നിൽ മടിയില്ലാതെ കാണിക്കാനും ചന്ദ്രിക സോപ്പ് സഹായിക്കുന്നു. ചന്ദ്രിക മുന്നോട്ട് വെയ്ക്കുന്ന ആശയത്തിലൂടെ സ്വന്തം മികവുകൾ സ്വയം കണ്ടെത്താനുള്ള സന്ദേശമാണ് കാഴ്ചക്കാർക്ക് പരസ്യം നൽകുന്നത്.

“ശുദ്ധതയുടെയുംവിശ്വാസ്യതയുടെയുംഐതിഹാസികപാരമ്പര്യമാണ്ചന്ദ്രികസോപ്പിനുള്ളതെന്ന് വിപ്രോകൺസ്യൂമർകെയർആൻഡ്ലൈറ്റിംഗിന്റെചീഫ്മാർക്കറ്റിംഗ്ഓഫിസർഎസ്. പ്രസന്നറായ് പറഞ്ഞു. എല്ലാവരുടെയുംഉള്ളിലുള്ളശോഭയെകൂടുതൽപ്രകീർത്തിക്കാനുംഅതിലൂടെഅവർക്ക്ആത്മവിശ്വാസംനൽകാനുമാണ്ചന്ദ്രികസോപ്പുകൾശ്രമിക്കുന്നത്. ഒരുകമ്പനിയെന്നനിലയിൽചന്ദ്രികനടത്തുന്നപുതിയചുവടുവെപ്പുകളുടെഭാഗംകൂടിയാണ്പുതിയകാമ്പയിൻ. ചെറുപ്പക്കാരായസ്ത്രീകൾക്കിടയിൽആത്മവിശ്വാസവുംവ്യക്തിപ്രഭാവവുംഉത്തേജിപ്പിക്കുന്നതിനുള്ളനീക്കമാണ്കമ്പനിനടത്തുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.

Post Comment