പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴ ിവ്

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 20.01.2024

പ്രസിദ്ധീകരണത്തിന്

1)പ്രഭാഷണം നടത്തി

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ പ്രഭാഷണം സംഘടിപ്പിച്ചു. തിരുപ്പതി ഐ ഐ ടിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. എ. രഘുരാമരാജുവാണ് പ്രഭാഷണം നിർവ്വഹിച്ചത്. ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചുളള സ്വാമി വിവേകാനന്ദന്റെ വീക്ഷണം’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഭാരതീയ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചുളള വ്യാഖ്യാനസരണികളും രീതിശാസ്ത്രങ്ങളും സമകാലികമായി ചർച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതീയ സമീപനങ്ങളെ വിമർശിക്കുന്ന മെക്കാളെയെപ്പോലുളളവരുടെ ചിന്താധാരകളെ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതുവഴി അക്കാദമിക ചർച്ചകൾ കൂടുതൽ വിപുലമാകും, ഡോ. എ. രഘുരാമരാജു പറഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, പി. െജ. സണ്ണി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ സമ്മേളനം പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. തിരുപ്പതി ഐ. ഐ. ടി. യിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. എ. രഘുരാമരാജു, സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, പി. ജെ. സണ്ണി എന്നിവർ സമീപം.

2)സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം ഐ. ടി. വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് അഥവ പിഎച്ച്. ഡി. യുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും hodsahitya എന്ന മെയിലിലേയ്ക്ക് അയയ്ക്കുക. അവസാന തീയതി ജനുവരി 22. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment