പൊതു വിവരം

വാർത്ത: രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമാ യി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

<

p dir=”ltr”>രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

<

p dir=”ltr”>കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിൻ്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാനുമായ എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞ. കളമശേരിയിലെ ഹൈടെക് പാർക്കിൽ നെഎസ്ടി ഗ്രൂപ്പിൻ്റെ എസ്എഫ്ഒ ടെക്നോളജീസിൻ്റെ സീറോ എമിഷൻ സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോമനാഥ്. ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയിൽ നിന്ന് 400 സ്വകാര്യമേഖലാ കമ്പനികൾ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എസ്എഫ്ഒ ടെക്നോളജീസ് പോലുള്ള കമ്പനികൾ മികച്ച നിലയിലാണെന്നും സോമനാഥ് പറഞ്ഞു.

<

p dir=”ltr”>നെസ്റ്റ് ഹൈ-ടെക് പാർക്കിൽ രാവിലെ വൃക്ഷത്തൈ നട്ടാണ് കാർബൺ ന്യൂട്രൽ ദൗത്യം അദ്ദേഹം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം നെസ്റ്റ് എഞ്ചിനീയർമാരുമായും മാനേജ്‌മെൻ്റ് ടീമുമായും ബഹിരാകശ മേഖലയെക്കുറിച്ചും ഐഎസ്ആറോയും സ്വകാര്യമേഖലയിൽ നടത്തുന്ന സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എസ് എഫ് ഒ ടെക്നോളജീസും ഐഎസ്ആര്‍ഒയുമായുള്ള സഹകരത്തിന്റെ അടയാളമായി ചന്ദ്രായന്റെ മാതൃക ക്യാമ്പസിൽ അദ്ദേഹം അനാവരണം ചെയ്തു.

<

p dir=”ltr”>ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങള്‍ക്കായുള്ള ആര്‍ എഫ് ഉപസംവിധാനങ്ങള്‍, ആന്‍റിന സിസ്റ്റങ്ങളുടെ നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ക്രയോജനിക് എഞ്ചിന്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം പ്രോഗ്രാമുകളില്‍ എസ്എഫ്ഒ ടെക്നോളോജിസ് ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐഎസ്ആര്‍ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ജഹാംഗീര്‍ പറഞ്ഞു.

<

p dir=”ltr”>എസ്എഫ്ഒ ടെക്നോളജീസും നെസ്റ്റ് ഗ്രൂപ്പും പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ദൈനംദിന ജീവിതത്തില്‍ വളരെ പ്രകടമാണ്. യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന് നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കമ്പനികളെ അതിനായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അൽത്താഫ് ജഹാംഗീർ, സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടർ , എസ്എഫ്ഒ ടെക്നോളജീസ്, ഹാർഡ്‌വെയർ ആൻഡ് മാനുഫാക്ചറിംഗ്, പറഞ്ഞു.

<

p dir=”ltr”>കാര്‍ബണ്‍ മലിനീകരണം പരമാവധി കുറച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന മാതൃക സൃഷ്ടിക്കുന്നതിന് ഒന്നിലധികം പങ്കാളികളുമായി കരാറില്‍ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

<

p dir=”ltr”>നസ്‌നീൻ ജഹാംഗീർ, നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറും ചടങ്ങിൽ സംസാരിച്ചു.

ചിത്രം: കളമശേരിയിലെ ഹൈടെക് പാർക്കിൽ നെഎസ്ടി ഗ്രൂപ്പിൻ്റെ എസ്എഫ്ഒ ടെക്നോളജീസിൻ്റെ സീറോ എമിഷൻ സംരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകന്ന ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ ജഹാംഗീർ, എസ്എഫ്ഒ ടെക്‌നോളജീസ്, ഹാർഡ്‌വെയർ ആൻഡ് മാനുഫാക്‌ചറിംഗ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീർ, നെസ്‌റ്റ് ഡിജിറ്റൽ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീൻ ജഹാംഗീർ എന്നിവർ സമീപം.

Post Comment