പൊതു വിവരം

Press Release – വി ഏഷ്യാനെറ്റ് ബ്രോഡ്ബാന് ‍റുമായി സഹകരിച്ച് വി വണ്‍ അവതരിപ ്പിച്ചു

Dear Sir,

Please fid attached press release – Vi partners with Asianet to launch Vi One; a comprehensive fiber and mobility service for users in Kerala for your kind consideration.

Also find attached images and English version for your reference.

Photo Caption: Vi One services launched in Kerala in the presence of Vi & Asianet representatives

Pleas find appended UNICODE Version.

കേരളത്തില്‍ സമഗ്ര ഫൈബര്‍, മൊബിലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍

വി ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍റുമായി സഹകരിച്ച് വി വണ്‍ അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാവായ വി കേരളത്തിലെ മുന്‍നിര ബ്രോഡ്ബാന്‍റ് സേവന ദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ച് സംയോജിത ഫൈബര്‍, മൊബിലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാനായി വി വണ്‍ അവതരിപ്പിച്ചു. ഫൈബര്‍ ബ്രോഡ്ബാന്‍റ് കണക്ഷന്‍, പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍, 13 ഒടിടികള്‍ എന്നിവ ഒരൊറ്റ പ്ലാനിനു കീഴില്‍ ലഭ്യമാക്കുന്ന 3 ഇന്‍ 1 പദ്ധതിയായിരിക്കും വി വണ്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുക.

അതിവേഗ ഇന്‍റര്‍നെറ്റിനും വിശ്വസനീയമായ മൊബൈല്‍ സേവനങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത കണക്ടിവിറ്റിയും മികച്ച ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവെയ്പ്പായിരിക്കും ഈ സഹകരണം. മൊബിലിറ്റി, അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍റ്, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവ ഒരേ സര്‍വീസിനു കീഴില്‍ നല്‍കുന്ന ഈ മേഖലയിലെ ആദ്യ നീക്കമാണിത്.

ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം ലഭ്യമാക്കുകയെന്നത് വി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും ലക്ഷ്യമെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു. കേരളത്തില്‍ വി വണ്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. കണക്ടിവിറ്റി, വിനോദം എന്നിവയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം ഒരു സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമക്കുന്നത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മൂല്യങ്ങളും സൗകര്യവും സംബന്ധിച്ച പുതിയ മാനദണ്ഡങ്ങളാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 30 വര്‍ഷമായി വിവിധങ്ങളായ സേവനങ്ങളിലൂടെ ഏഷ്യാനെറ്റ് ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മൂര്‍ത്തി ചഗന്തി പറഞ്ഞു. വിയുമായുള്ള സഹകരണം ഈ ദിശയിലെ മറ്റൊരു നീക്കമാണ്. മൊബൈല്‍ സേവനങ്ങള്‍, എന്‍റര്‍ടൈന്‍മെന്‍റ് സേവനങ്ങള്‍, തങ്ങളുടെ ബ്രോഡ്ബാന്‍റ് സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിക്കുന്നത് വഴി തങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുകയാണ്. വിയുമായുള്ള സഹകരണം അവരുടെ വിപുലമായ ശൃംഖലയുടെ നേട്ടം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുകയും സംസ്ഥാനത്തെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2ജിബി ഡാറ്റയുമുള്ള മൊബൈല്‍ പ്രീപെയ്ഡ് കണക്ഷന്‍, 40, 100 എംബിപിഎസ് വേഗങ്ങളിലുള്ള പരിധിയില്ലാത്ത ഡാറ്റയുമായുള്ള ബ്രോഡ്ബാന്‍റ് കണക്ഷന്‍, 13 ഒടിടികള്‍ തുടങ്ങിയവയാണ് വി ലഭ്യമാക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാര്‍, മനോരമ മാക്സ്, സോണി ലിവ്, കെഎല്‍ഐകെകെ, ഫാന്‍കോഡ്, നമാഫിക്സ്, ചൗപല്‍, അത്രംഗി, ഉളളു, പ്ലേഫ്ളിക്സ്, ഹംഗാമാ, ഷീമാരോ, യുപ്പ്ടിവി തുടങ്ങിയവയാണ് ഒടിടികള്‍. ഉപഭോക്താക്കള്‍ക്ക് വി മൂവീസ് & ടിവി ആപ് വഴി സ്മാര്‍ട്ട് ടിവി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയിലൂടെ ഒടിടി കാണാം. ഇവയ്ക്കെല്ലാമായി ഉപഭോക്താക്കള്‍ നടത്തേണ്ടത് ഒറ്റ റീചാര്‍ജ് മാത്രമായിരിക്കും. ത്രൈമാസ, പ്രതിവര്‍ഷ രീതികളില്‍ ഈ പദ്ധതി ലഭ്യമാണ്. നിലവിലുള്ള വി ഉപഭോക്താക്കള്‍ക്കും ഈ പദ്ധതി ലഭ്യമാണ്.

40 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍റിന് ത്രൈമാസ റീചാര്‍ജ് തുക 2499 രൂപയും പ്രതിവര്‍ഷ റീചാര്‍ജ് തുക 9555 രൂപയുമാണ്. 100 എംബിപിഎസില്‍ ത്രൈമാസത്തേക്ക് 3399 രൂപയും ഒരു വര്‍ഷത്തേക്ക് 12955 രൂപയുമാണ് തുക.

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881

Website | Blog | Facebook | Twitter | LinkedIn | Instagram

r any kind of disruption/denial of services if any experienced by any recipient as a result of this e-mail.

Post Comment