ബ്രേക്കിംഗ് ന്യൂസ്

സ്വർണ്ണക്കടത്ത് കേസ് അധികാര രാഷ്ട്രീയത്തിലേക്കോ?

 

സ്വർണ്ണക്കടത്ത് കേസ് അധികാര രാഷ്ട്രീയത്തിലേക്കോ?

തില്ലങ്കേരിയും ,ആയങ്കിയും പ്രതികളാക്കപ്പെട്ടു കഴിഞ്ഞും ഡി വൈ എഫ് ഐ യുടെ ബ്ളോക്ക് തല നേതാക്കളെ ഇതിനോടകം കസ്റ്റംസ് വിളിപ്പിച്ചു. തട്ടിപ്പറിച്ചെടുക്കുന്ന സ്വർണ്ണത്തിൻ്റെ മൂന്നിൽ ഒരു ഭാഗം പാർട്ടിക്കാണെന്ന് പ്രതികളുടെ മൊഴി പ്രതികൾ ഭീരുക്കൾ എന്ന് ഷംസീർ എം എൽ എ കട്ടെടുക്കുന്ന സ്വർണത്തിൻ്റെ ഒരു വിഹിതം പി ജയരാജൻ്റെ ഐ ആർ പി സി ക്കെന്ന് പ്രതിപക്ഷം പ്രതി ചേർക്കപ്പെടുന്നവരെല്ലാം പി ജെ ആർമിയുടെ ചാവേറുകൾ ഒടുവിൽ കസ്റ്റംസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ വീട്ടിൽ എത്തി നിൽക്കുന്നു

അതേ ഈ പാർട്ടിയെ കുറിച്ച് പാവം ജനത്തിന് ഒരു ചുക്കും അറിയില്ല

നാരായണൻ വെറുമൊരു നാരായണനല്ല കൂത്തുപറമ്പിലെ സഖാക്കളുടെ നാരായണേട്ടൻ ഡി വൈ എഫ് ഐ യുടെ ജില്ലാ ജാഥ കൂത്തുപറമ്പ് പുറക്കളത്ത് എത്തിയപ്പോൾ ട്രാൻസ്ഫോമർ ഓഫ് ചെയ്ത് നേതാക്കളെ ഇരുട്ടത്ത് പ്രസംഗിപ്പിച്ച “പാർട്ടി സ്നേഹി” എല്ലാ അധോലോക മാഫിയ പ്രവർത്തനങ്ങൾക്കും പാർട്ടിയെന്ന സംഘടിത സംവിധാനം ഉപയോഗിക്കുന്ന സഖാവ് ഒറ്റക്കാവുമ്പോൾ ഭീരു

സ്വർണ്ണക്കടത്ത് കേസ് പാർട്ടിയെന്ന ഇരുമ്പ് കവചം ഭേദിക്കാൻ അധികദൂരമില്ല

This post has already been read 1394 times!

Comments are closed.