കറങ്ങാൻ പോകുന്ന മനസ്സ് കൂട്ടം തെറ്റിപ്പോയ ആട്ടിൻ കുട്ടിയെപ്പോൽ വിട്ടു പോകുന്നു, മനസ്സ്. മൂവന്തിയായിട്ടും കളി നിർത്താൻ മടിയുള്ള കുട്ടിയായ്. വസിക്കുന്ന, വീട്ടിലോ കൊതിക്കുന്ന, പെണ്ണിലോ പണിയിടങ്ങളിലോ സൌഹൃദക്കൂടാരങ്ങളിലോ നിൽക്കാതെ, ഊടുവഴികൾ പിന്നിട്ട് നിരാലംബന്റെ കണ്ണീരിനുമുന്നിലോ നാളെ പൂക്കും, പൂമരങ്ങളുടെ പ്രതീക്ഷാവഴികളിലോ…

ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശിനി രതീദേവി . താമസം അമേരിക്കയില്‍ ആണെങ്കിലും ഇന്നും മലയാളമണ്ണിനെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന രതീദേവിയുടെ “മഗ്ദലീനയുടെ (എന്‍റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍ ഇന്ഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച പുസ്തകമാണ് .2014-ലെ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കപ്പെട്ട ഈ പുസ്തകം സ്പാനിഷ്…

  ഭൂമിയുടെ നിറമുള്ള ഭൂപടം   മനസ്സേ! നീപറയുന്നു നിനക്കീവഴി കടന്നാണ്, രാവിനെക്കടന്നാണ്, നീല നീലാകാശത്തെ- കടന്ന്നിലാവിൻ്റെ- പാതയും കടന്നാണ് പോകേണ്ടതിനി, ഞാനീ ജാലകംതുറക്കുന്നു എൻ്റെയോർമ്മയിൽ നിന്നുമായിരം വെൺ- പ്രാവുകൾ പറന്നേറുന്നു വെളുവെളുപ്പിൻ മന്ദാരങ്ങൾ വിടരും കിഴക്കായി,യൊലിവിൻ ഇലച്ചാർത്തിലൂഞ്ഞാലിൽ സ്വപ്നാടനം. മനസ്സേ!…

ഗുരുത്വം  സ്വന്തം വീടും പറമ്പും ബാങ്കിൽ പണയം വെച്ച് അവാർഡ് പടം പിടിക്കാൻ തുനിഞ്ഞ മകൻ ചിത്രത്തിന്റെ പൂജക്ക്‌ വിളക്ക് തെളിയിക്കാൻ വിളിച്ചത് അത്രമേൽ സ്നേഹിക്കുന്ന അമ്മയെയായിരുന്നു. അന്നേരം താൻ കൊളുത്തിക്കൊണ്ടിരിക്കുന്നത് തന്റെ വീട് കൈവിട്ട് പോകാനുള്ള വിളക്കാണെന്നു  പാവം അമ്മക്കറിയില്ലായിരുന്നു.…