നീ അറിയുന്നുവോ?……
നീ അറിയുന്നുവോ?…… മറക്കുവാനുറച്ച സ്വപ്നങ്ങൾ ഇടയ്ക്കെപ്പോഴൊക്കെയോ ഉറക്കത്തിൽ വന്നെന്നെ ഇറുകെ പുണരാറുണ്ട്… ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോവെച്ച്, മൂർദ്ധാവിലറിഞ്ഞ നനവുള്ളയാ ചുംബനത്തിന്റെ ലഹരി സിരകളിൽ ഇന്നും നിറയാറുണ്ട്… മനസ്സിൽ മറച്ചു വച്ചൊരാ മയിൽപീലി ഒരിക്കൽ, എന്റെയുള്ളം കയ്യിൽ നീ വച്ച് തരുമെന്നു വെറുതെ…