
തൂലികയുള്ളിടത്തോളം
കവിതയ്ക്ക് വ്യഭിചരിക്കാമെന്നിരിക്കെ,
കവിയെ “കൂട്ടികൊടുപ്പുകാരൻ”
എന്നാരോപിച്ചു ശിക്ഷ വിധിച്ചു…
എഴുതാപ്പുറം വായിച്ചു കല്ലെറിയാൻ
നിരക്ഷരന്റെ കൈയിൽ
കപടസദാചാരത്തിന്റെ
കൂർത്ത ശില കൊടുത്തു…
ഒടിഞ്ഞ കൈകൊണ്ടവൻ
എറിഞ്ഞു…
ഉന്നം പിഴച്ചു കൊണ്ടത്
കവിയുടെ അർഥം മണത്ത
മഷികുപ്പിയിൽ…
ഒറ്റയേറിൽ കൊന്നത്
ജനിക്കാനിരുന്ന അക്ഷരശുക്ലങ്ങളെ….
അക്ഷരമില്ലാത്തവന്റെ
വാക്കിന് ഒളിഞ്ഞിരിക്കുന്ന
കരിമരുന്നിലെ തിരിയുടെ
അവസ്ഥയാണ്..,
ഒരുപാട് ഉരക്കരുത്….
പെട്ടെന്നുള്ള അഗ്നിയെ
പിടിച്ചു നിർത്താൻ
ഇത് നാക്കിലെ തീയല്ല…
ഹൃദയം കത്തിച്ച വെളിച്ചമാണ്….
ദത്തു
This post has already been read 1316 times!
Comments are closed.