കവിതകൾ
ക്ലാവ്.
####
സൗഹൃദത്തിനിടക്ക് എന്നോ തോന്നിയൊരിഷ്ടം.
പലവുരു വേണ്ടെന്നു ചൊല്ലിയിട്ടും
എനിക്ക് നിന്നെ വേണമെന്ന് പറഞ്ഞ്
എന്റെ മനസാകുന്ന ക്ലാവ് പിടിച്ച
ഓട്ടുവിളക്കിനെ തുടച്ച് വൃത്തിയാക്കി
അതിൽ പ്രണയം നിറച്ചു.
ആ വിളക്കിലേക്ക് എണ്ണ പകർന്ന്
അഞ്ചുതിരിയിട്ട നിലവിളക്ക് പോലെ
പ്രകാശ പൂരിതമാക്കി.
ആ പ്രഭയിൽ എല്ലാം മറന്നവർ സ്നേഹിച്ചു.
മനസും ശരീരവും ഒന്നായി തീർന്നു.
അവൾ പോലുമറിയാതെ എപ്പോഴോ
ആ വിളക്കിലെ എണ്ണ വറ്റി
തുടങ്ങിയിരുന്നു.
അവൾ അപ്പോളും ആ പ്രഭാവലയത്തിന്റെ
മാസ്മരിക ലോകത്ത് തന്നെ ആയിരുന്നു.
ആ വെളിച്ചത്തിന്റെ മങ്ങൽ തിരിച്ചറിഞ്ഞ
അവൾ നോക്കുമ്പോളേക്കും
പടുതിരി കത്തി പുകഞ്ഞ്
ആ വിളക്ക് അണയാൻ തുടങ്ങിയിരുന്നു.
നിലവിളക്കിൽ വറ്റാത്തത്രയും
എണ്ണയുണ്ടെന്നും പറഞ്ഞ് പടുതിരി
കത്തിച്ചണച്ചത് മറ്റൊരു
വിളക്കിലേക്കവൻ ആകൃഷ്ടനായത്
കൊണ്ടാണെന്നവൾ തിരിച്ചറിഞ്ഞു.
മനസറിഞ്ഞു സ്നേഹിച്ചതിന്റെ പേരിൽ
ഇന്നാ ക്ലാവു പിടിച്ച നിലവിളക്ക്
തട്ടും പുറത്ത് തന്റെ കഴിഞ്ഞ് പോയ
പ്രകാശ പൂർണമായ ദിനങ്ങളെ ഓർത്ത്
ജീവിതം തള്ളി നീക്കുന്നു.
✍️✍️✍️✍️✍️ഷോനരാജേഷ്.

This post has already been read 2309 times!

Comments are closed.