കവിതകൾ

അനാഥബാല്യങ്ങൾ (ശശികുമാർ)

അനാഥബാല്യങ്ങൾ.

ആരോ ചെയ്ത പാപത്തിൻ ഫലമോ
കാലം കൊരുത്ത കർമ്മത്തിൻ ഫലമോ
ജീവനോപായത്തിന്റെ ഭാണ്ഡം താങ്ങി
തെരുവിലലയുന്നനാഥബാല്യങ്ങൾ .
നഷ്ടബാല്യത്തിൻ മധുരിക്കും കിനാക്കൾ
ഒളിമിന്നുണ്ടാമങ്ങിയ കൺകളിൽ
താതമാതാക്കൾതൻ ചാരു ലാളനങ്ങൾ
അന്യമായൊരാ പിഞ്ചുബാല്ല്യങ്ങൾ.
ഒട്ടിയവയറും പാറിയമുടിയും മുഷിഞ്ഞചേലയും
ഇന്നിന്റെ നൊമ്പര നേർക്കാഴ്ചകൾ.
അഷ്ടിക്ക് അന്നംതേടി ഉഴലുംതെരുവിൽ,
കനവുകൾ കരിഞ്ഞ മുഖവുംപേറിയ ബാല്യങ്ങൾ.
ചിറകറ്റു പോയ മോഹങ്ങളുമായി
തെരുവിൽ ജീവിതംതേടുമീ പിഞ്ചുബാല്യങ്ങൾക്ക് ,
എന്റെ ഹൃത്തിൽനിന്നീ വരികളും, പിന്നെ
രണ്ടിറ്റു കണ്ണുനീർ തുള്ളിയും മാത്രം.
ശശികുമാർ.

This post has already been read 1238 times!

Comments are closed.