


എനിക്ക് അവളിൽ നിന്നും അകലാൻ കഴയിയുന്നില്ല..
അവൾക്ക് എന്നിൽ നിന്നും…
അവളോട് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ ഞാൻ അവളോട് ദേഷ്യപ്പെടാറുള്ളത്…
അവൾക്ക് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ എന്നോട് പിണങ്ങുന്നതും കണ്ണുകൾ നിറയുന്നതും…
എന്നിട്ടും എന്റെ പിന്നാലേ നടന്നു പിണക്കം മറന്നു സ്നേഹിക്കുന്നതും…
എന്റെ തിരക്കുകൾകിടിയിൽ അവളെ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാറില്ല…
അവൾ അവളുടെ തിരക്കിനിടയിലും എനിക്കായി സമയം മാറ്റി വയ്ക്കുന്നു…
എന്നും ഉണരുന്നത് ഫോണിൽ അവളുടെ പ്രഭാത സന്ദേശം കണ്ടാണ്…
ഒരു ദിനം അവളുടെ സാന്നിധ്യമില്ലെങ്കിൽ മനസ്സ് വല്ലാതെ വലിഞ്ഞു മുറുകുന്ന വേദനയാണ്..
അവളിലേക്ക് ഞാൻ ഒരുപാട് അടുത്ത് കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു…
എന്റെ ഏകാന്തതകളെ താലോലിക്കുന്നത്ത് അവളുടെ ചിന്തകളാണ്…
അവളെ പരിചയപ്പെട്ടിട്ട് അധിക നാളായിട്ടില്ല… ചുരുങ്ങിയ നാളുകൊണ്ട് അവൾ എന്റെ ഹൃദയത്തെ കീഴടക്കി കളഞ്ഞു…
ഞാൻ അവളെ നേരിട്ട് കണ്ടിട്ടില്ല… അവൾ എന്നെയും കണ്ടിട്ടില്ല…
അവളിലേക്ക് എത്താൻ ബഹുദൂരം സഞ്ചിരിയ്ക്കേണ്ടതുണ്ട്…
എന്നില്ലേക്ക് വന്നണഞ്ഞ ആ ശലഭത്തെ എന്നൊപ്പം കൂട്ടണമെന്ന് ഞാൻ വൃഥാ ആശിച്ചിരുന്നു….
ഞാൻ അവളോട് പലവട്ടം അവളുടെ ഒരു ചിത്രം അയച്ചു തരാൻ ആവശ്യപ്പെട്ടു…
പക്ഷെ അവൾ ഒരു മറുപടി മാത്രം പറഞ്ഞു..
പിന്നീട് ആകട്ടെ… എന്ന്…
നമുക്ക് ഇങ്ങനെ വിദൂരതയിൽ ഇരിന്നു സ്നേഹിക്കാം …അതാണ് നല്ലത് എന്നൊരു മറുവാക്ക് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി…
എന്തോ അവൾ എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിയ്ക്കുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി…
അവൾക്ക് എന്നെക്കാൾ പ്രായം കൂടുതൽ ആകുമോ അതോ അവൾ കാണാൻ മോശമായിരിക്കുമോ…
മനസ്സിൽ അനവധി ചോദ്യങ്ങൾ കുമിഞ്ഞു കൂടി…
തുടരും…

This post has already been read 2764 times!
Comments are closed.