
അത്രയേറെ അടുത്തിരുന്നൊരാൾ പെട്ടെന്നൊരു ദിവസം അകന്നു പോയിട്ടുണ്ടോ? കാരണമൊന്നും പറയാതെ മിണ്ടാതെ മാറി നിന്നിട്ടുണ്ടോ? ഇന്നലെ വരെ കൂടെ ഇരുന്നൊരാൾ മിണ്ടാതെ പറയാതെ മാറി നിൽക്കുന്നതുനോക്കി ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഉള്ളിൽ പേറി നിൽക്കേണ്ടി വന്നിട്ടുണ്ടോ? എത്രമാത്രം നിസ്സഹായത നിറഞ്ഞതാണ് ആ അവസ്ഥ.പലപ്പോഴും അളവിലധികം സ്നേഹം ചിലർക്കൊരു ബാധ്യതയാണ്.അതവർ പറയാതെ പറഞ്ഞുകൊണ്ടേ ഇരിക്കും. ഒരിക്കൽ സ്നേഹം കൊണ്ടു മൂടിയവർ തന്നെ കുറ്റപ്പെടുത്തലുകൾ കൊണ്ടു വീർപ്പുമുട്ടിക്കും, അകന്നു പോകാൻ അവർ അനേകം കാരണങ്ങൾ തേടും. വേർപിരിയാൻ കൊതിക്കുന്നുവെന്നവർ പറയാതെ പറയുമ്പോൾ ഇഷ്ടമില്ലെങ്കിൽ കൂടിയും അവർക്കൊപ്പം നിക്കണം. അകലാൻ ആഗ്രഹിക്കുന്നവരെ പൊയ്ക്കൊള്ളാൻ അനുവദിക്കണം. വെറുതെ വഴക്കിടാതെ, പരിഭവം പറയാതെ പിന്നെ അങ്ങോട്ട് മൗനമായിരിക്കണം. മനസ്സ് മടുത്തെങ്കിലവർ മടങ്ങിപോയിക്കൊള്ളട്ടെ.മടുത്താൽ പിന്നെ മടങ്ങോപ്പോക്ക് തന്നെയാണുചിതം.സ്നേഹം വെറുപ്പിലേക്ക് വഴി മാറാതെ സ്നേഹമായിരിക്കുമ്പോൾ തന്നെ പിരിയണം. കാരണം അത്രമേൽ സ്നേഹിച്ചവർ മറന്നെന്നറിഞ്ഞാലും സാരമില്ല വെറുത്തെന്നറിയാതിരുന്നാൽ മതി..

This post has already been read 3565 times!
Comments are closed.