പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ നാല് ജില്ലകളിലെ 30 സീറ്റുകളിലും, അസാമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ബംഗാളില്‍ 75,94,549 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.171 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും,ബി ജെ പിയില്‍ ചേര്‍ന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലേയ്ക്കാണ് എല്ലാ കണ്ണുകളും. ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസാമില്‍ മന്ത്രിമാരായ പരിമള്‍ സുക്ളബൈദ്യ, പിജൂഷ് ഹസാരിക, ബബേഷ് കാലിത, സം റോംഗാങ്, റിഹോണ്‍ ദൈമരി, ഡെപ്യൂട്ടി സ്‌പീക്കര്‍ അമിനുല്‍ ഹഖും ഉള്‍പ്പടെ 345 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. നവ്ഗാവില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവച്ചു.
This post has already been read 2370 times!
Comments are closed.