
നീ അറിയുന്നുവോ?……
മറക്കുവാനുറച്ച സ്വപ്നങ്ങൾ ഇടയ്ക്കെപ്പോഴൊക്കെയോ ഉറക്കത്തിൽ വന്നെന്നെ ഇറുകെ പുണരാറുണ്ട്…
ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോവെച്ച്, മൂർദ്ധാവിലറിഞ്ഞ നനവുള്ളയാ ചുംബനത്തിന്റെ ലഹരി സിരകളിൽ ഇന്നും നിറയാറുണ്ട്…
മനസ്സിൽ മറച്ചു വച്ചൊരാ മയിൽപീലി ഒരിക്കൽ, എന്റെയുള്ളം കയ്യിൽ നീ വച്ച് തരുമെന്നു വെറുതെ കൊതിക്കാറുണ്ട്..
മുടിയിൽ നിന്നൂർന്നു വീണ തുളസിപ്പൂവ് വീണ്ടുമെൻ നനഞ്ഞ മുടിയിലേക്ക് നീ തിരുകി വയ്ക്കുന്നൊരു സന്ധ്യയെ ഞാനിന്നും വെറുതെ കാത്തിരിക്കാറുണ്ട്….
നീ അറിയുന്നുവോ….
This post has already been read 1144 times!


Comments are closed.