ബ്രേക്കിംഗ് ന്യൂസ്

ഐ എം എ തള്ളി മുഖ്യമന്ത്രി

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താറുണ്ടെങ്കിലും അവര്‍ വിദഗ്ധ സമിതിയല്ല, ഡോക്ടര്‍മാരുടെ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും ഐ.എം.എയെ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

ഐ എം എ വൻകിട മരുന്ന് കമ്പനികളുടെ ഏജൻ്റ്മാരെന്ന ആരോപണം ഇതിനകം തന്നെ ഉയർന്ന് വന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വാദങ്ങളാണ് ഐ എം എ യു ടേത് ഹോമിയോ പ്രതിരോധ മരുന്നിനെതിരെയുള്ള അവരുടെ പ്രചരണം ഏറെ സംശയങ്ങൾ ഉളവാക്കിയിരുന്നു.

This post has already been read 4433 times!

Comments are closed.