
തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന്
കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് ശോഭ ലിമിറ്റഡ് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് രാഹില്‍ കെ.സി, പ്രോജക്ട് ഹെഡ് ജോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മേയര്‍ അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷന്‍- സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് ശോഭ ലിമിറ്റഡ് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് രാഹില്‍ കെ.സി, പ്രോജക്ട് ഹെഡ് ജോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. മേയര്‍ അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ എന്നിവര്‍ സമീപം.
This post has already been read 4040 times!


Comments are closed.