Hi
PFA Press release and Picture
ദൃശ്യ വിസ്മയമൊരുക്കാൻ ക്യു. എൽ. ഇ. ഡി, ഗൂഗിൾ ടിവികളുമായി ഹൈം എത്തുന്നു.
കൊച്ചി : അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങി ഹൈം ഗ്ലോബൽ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന വർണ്ണശബളമായ ഉദ്ഘാടന ചടങ്ങിൽ ലുലു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം. എ യുസഫ് അലി ഹൈം ബ്രാൻഡിനെ കേരളത്തിനായി അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഒട്ടനവധി ഉത്പ്പന്നനിരയിലെ ആദ്യ ഉത്പ്പന്നമെന്ന നിലയിൽ ക്യു. എൽ. ഇ. ഡി, ടി.വി കളാണ് ഹൈം അവതരിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ മാത്രം ലഭ്യമായിട്ടുള്ള ഗൂഗിൾ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹൈം ടി.വി യിൽ ഉള്ളത്. ടെലിവിഷൻ എന്നതിനുപരി ഒരു ജീവിത ശൈലിയെ കൂടി പ്രതിനിധീകരിക്കുന്ന ബ്രാൻഡാണ് ഹൈം. നൂതനമായ സാങ്കേതികമികവോടെ സ്മാർട്ട് ടി.വി ഗൂഗിൾ ടി വി മുതലായവ ഹൈമിന്റേതായി വിപണിയിലിറങ്ങും. കേവലം ഒരു പുതിയ ഇലക്ട്രോണിക് ബ്രാൻഡ് എന്നതിലുപരി ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താനും ലഘൂകരിക്കാനും ഉതകുന്ന ഉത്പ്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഹൈമിന്റേതായി പുറത്തിറങ്ങും.
"ലോകം മുഴുവൻ സൂപ്പർസോണിക്ക് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഹൈം പോലെയുള്ള ബ്രാൻഡുകൾ നൂതനമായ സാങ്കേതികമികവോടെ ഉത്പന്നങ്ങൾ നിർമ്മിക്കാൻ തയ്യാറാവുകയെന്നത് അഭിനന്ദനാർഹമാണ്. നല്ല ഉത്പ്പന്നം, ന്യായ വില, നല്ല ടെക്‌നിക്കൽ സപ്പോർട്ട് ഇവ മൂന്നുമാണ് ഏതൊരു ഉത്പന്നത്തിന്റെയും വിജയരഹസ്യം. ഇനിയും ഹൈമിന്റേതായി ഉത്പ്പന്നങ്ങൾ ഇറക്കി ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ഹൈമിന് സാധിക്കട്ടെയെന്ന് " ഹൈം ഗ്ലോബൽ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം. എ യൂസഫ് അലി പറഞ്ഞു.
"ഹൈം ടി വി ലോകത്തിലെ മുൻനിര ബ്രാൻഡുകളോട് ചേർന്ന് നിൽക്കും വിധം പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും, കേരളത്തിൽ ഹൈം അവതരിപ്പിച്ചിട്ടുള്ള വിപുലമായ സർവീസ് നെറ്റ്‌വർക്ക് ശൃംഖല വഴി ഉയർന്ന നിലവാരത്തോടുകൂടിയുള്ള സർവീസ് ഉറപ്പുവരുത്തുമെന്നും" ഹൈം ഗ്ലോബൽ സെയിൽസ് ഡയറക്ടർ ഷൈൻ കുമാർ അറിയിച്ചു.
"നിലവിൽ ലോകത്തെ ഏതൊരു മുൻനിര ബ്രാൻഡുകളുമായും കിടപിടിക്കും വിധമാണ് ഓരോ ഹൈം ഉത്പ്പന്നങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും ഒരു മലയാളി എന്ന നിലയിൽ ഹൈം ഗ്ലോബലിന്റെ ഉത്പ്പന്നങ്ങൾ ഈ ഓണക്കാലത്ത് മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഹൈം ഗ്ലോബൽ മാനേജിങ് ഡയറക്ടർ ഷാനു എം. ബഷീർ പറഞ്ഞു. 2025ഓടു കൂടി ഇന്ത്യയിലെ എല്ലാ വിപണികളിലും ഹൈം ഉത്പ്പന്നങ്ങൾ ലഭ്യമാകും. 2024-25 വർഷങ്ങളിൽ 1500 കോടി രൂപയുടെ വിറ്റുവരവാണ് ഹൈം ലക്ഷ്യമിടുന്നതെന്നും ഷാനു എം. ബഷീർ കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും ഒപ്പം സാർക്ക് രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും.ഉന്നത നിലവാരത്തിലുള്ള ഗൂഗിൾ ടി. വികൾക്ക് പുറമെ വാഷിംഗ് മെഷീൻ, എയർ കണ്ടീഷണറുകൾ, മറ്റ് പേഴ്‌സണൽ ഗാഡ്ജറ്റ്സ് മുതലായവ ഹൈമിന്റേതായി പുറത്തിറങ്ങും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവീസ് നെറ്റ്‌വർക്കും ഹൈം ഉപഭോക്താക്കൾക്കായി നൽകും.
എറണാകുളം മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, എറണാകുളം എം. പി ഹൈബി ഈഡൻ, മുൻ മന്ത്രി ഇ. പി ജയരാജൻ, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, എ. എൻ രാധാകൃഷ്ണൻ, ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്, നവാസ് മീരൻ. വി. കെ. സി മമ്മദ് കോയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
Photo Caption : ഹൈം ടി. വി യുടെ ഔദ്യോഗിക ഉദ്‌ഘാടനം ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം. എ യുസഫ് അലി നിർവഹിക്കുന്നു. ഹൈം ഗ്ലോബൽ മാനേജിങ് ഡയറക്ടർ ഷാനു. എം ബഷീർ സമീപം
Thanks and Regards
Ajith Ramesh
Communications Executive
BBP INDIA COMMUNICATIONS
No. 46/2978,Third Avenue, Sobha Road, Vennala, Kochi, Kerala 682028
Contact No : 8111889917, 8590241165
This post has already been read 822 times!
Comments are closed.