🔒 അരുത് 🔒
വരാത്ത അതിഥിക്ക്
വീട്ടിലൊരു
മുറിയൊരുക്കി
കാത്തിരിക്കുന്നുണ്ട്
ഓരോ മലയാളിയും…
വിലകൂടിയ
ചായകോപ്പകളിലോ
പിഞ്ഞാണങ്ങളിലോ
വീട്ടിലുള്ളവർ
ഉണ്ണാറില്ല…
കുടിക്കാറില്ല..
അതൊക്കെയും
എന്നോ
വരുമെന്ന്
വിഫലം
കാത്തിരിക്കുന്ന
അതിഥിക്ക്
വേണ്ടി..
പൊടിതട്ടി
ഒതുക്കി
വയ്ക്കാറുണ്ട്…
പാകമുള്ള
ഇഷ്ട്ടകുപ്പായങ്ങൾ
ഒന്നും
കുഞ്ഞിനെ
അണിയിക്കില്ല..
വളരുമ്പോൾ
ഇടാൻ
മാറ്റിവച്ചൊടുവിൽ
അതിടാൻ
കുഞ്ഞു
മനസ്സ്
വെറുക്കുന്ന
കാലംവരെ
അലമാരയിലെ
തുറക്കാത്തട്ടിൽ
അതങ്ങനെ
ഭദ്രമായിരിക്കും….
വാങ്ങിവച്ച
കളിപ്പാട്ടങ്ങൾ
ഒന്നും
തുലഞ്ഞേക്കുമെന്ന്
കരുതി
കളിക്കാൻ
കൊടുക്കാതെ
ചില്ലിട്ട
കാഴ്ചപെട്ടകത്തു
ഒതുക്കിവയ്ക്കും
അതിന്റെ
ബാല്യം
ഒടുങ്ങും
വരെ….
വിരുന്നെത്തുന്നവർക്ക്
മുന്നിൽ
വർഷപാരമ്പര്യം
പറഞ്ഞു
വീമ്പിളക്കാൻ
മാത്രം
ആ
കളികോപ്പുകൾ
നിറഞ്ഞങ്ങനിരിക്കും..
നിരത്തിവച്ച
പുഞ്ചിരി നിറഞ്ഞ
കുടുംബചിത്രങ്ങളിൽ
വേണ്ടപ്പെട്ട
ആരുണ്ടെങ്കിലും
ആദ്യനോട്ടം
അവനവന്റെ
വരുത്തിതീർത്ത
ചിരിയുള്ള
സ്വന്തം ചിത്രത്തിലേയ്ക്കേ
പതിയുകയുള്ളു…
നിരത്തി വച്ച
ചിരിയൊക്കെ
ഉള്ളിലെ
കനലുകളാണെന്ന്
കാഴ്ചക്കാർ
അറിയുകയേ
ചെയ്യരുത്….
സിരയിൽ
നൃത്തം
നിറച്ചവളുടെ
പ്രാണചിലങ്ക
തുടച്ചു
മിനുക്കി
കാഴ്ച്ചകാർക്ക്
മുന്നിൽ
നടനനൃത്തം
ചവിട്ടും…
ഇപ്പോൾ
അവൾക്കതൊന്നും
ഇഷ്ട്ടമല്ലത്രേ…
ആരു പറഞ്ഞു
എന്ന ചോദ്യം
ഉള്ളിലുണ്ടെങ്കിലും
കാന്തന്റെ
അഭിപ്രായത്തിനു
തലകുലുക്കി
താളം കൊടുക്കും…
എന്നേലും
കെട്ടിയാടാമെന്ന
കാത്തിരിപ്പിൽ…
ചായം തേച്ചു
മിനുക്കിയ
ചുവരുകളിൽ
കുറുമ്പ്
മൂത്ത
കുഞ്ഞു
കോറിവരയ്ക്കുമ്പോൾ
മഹാപരാധം
ചെയ്തമട്ടിൽ
തല്ലിക്കെടുത്താറുണ്ട്
ആ കുഞ്ഞു
വരകളെ…
ഒരു ബാല്യം
തടസങ്ങൾ
ഏതുമില്ലാതെ
ആ വീട്ടിൽ
വളരുന്നതിന്റെ
നേർസാക്ഷ്യം
ആയിരുന്നില്ലേ
ആ വരകൾ…..
ഇങ്ങനിങ്ങനെ
എത്ര
ശീലക്കേടുകളാണ്
തിരുത്താനാവാതിപ്പോഴും
ഓരോ
വീട്ടിലും
നടമാടുന്നത്…
(ഇഷ്ട്ടമുള്ളതൊക്കെ
ചെയ്തോട്ടെ…
നാളേയ്ക്ക്
ആയ്
മാറ്റേണ്ട…
അതിഥിക്ക്
മുന്നിൽ
അഭിനയിച്ചു
നിറയ്ക്കേണ്ടതല്ല
ഓരോ
ജീവിതവും..
ബാല്യങ്ങൾക്കിപ്പോഴേ
അതിർത്തി
കെട്ടേണ്ട…
പിന്നീടെത്ര
ചങ്ങലപ്പാടിൽ
മുറുകി
തീരേണ്ടതാണ്…)
☘️ദത്തു ☘️
This post has already been read 2759 times!
Comments are closed.