പൊതു വിവരം

Request for Cyber Insurance responses : ഭാവി സാധ്യതകളെക്കുറിച്ചു ള്ള ചോദ്യങ്ങള്‍ക്ക് മറുപടി. ഗൗരവ് അറോറ-ചീഫ്- അണ്ടര്‍റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് ക് വാഷാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്.

31st October 2023

Respected Sir / Madam,

Please find attached and pasted below the Q&A responses on Unlocking the Future: Exploring the Surge in Cyber Insurance Growth in India by Mr. Gaurav Arora – Chief – Underwriting & Claims Property & Casualty , ICICI Lombard

Please help us to publish this in your prestigious publication.

Thank you so much.

Best Regards,

Suchitra Ayare
+919930206236| suchitra

The Good Edge

Strategic Communications and CSR Advisory
www.thegoodedge.com

ഭാവി സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി.

ഗൗരവ് അറോറ-ചീഫ്-അണ്ടര്‍റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് ക്വാഷാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്.

1. മൂന്നുവര്‍ഷത്തിനുള്ളില്‍ സൈബര്‍ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച എന്താണ്? എത്രശതമാനം വളര്‍ച്ച രേഖപ്പെടുത്തി?

*രണ്ടുവര്‍ഷത്തിനിടെ സൈബര്‍ ഭീഷണിയും ആക്രമണങ്ങളും പലമടങ്ങ് കൂടി. അതുകൊണ്ടുതന്നെ സൈബര്‍ അപകടസാധ്യതകളെക്കുറിച്ച് അവബോധം വര്‍ധിച്ചുവരികയാണ്. സൈബര്‍ ഇന്‍ഷുറന്‍സ് വിപണിയുടെ വളര്‍ച്ചക്ക് ഇത് കാരണമായി.

*മൂന്നു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ഇന്ത്യന്‍ വിപണിയിലാകട്ടെ വളര്‍ച്ച 25 ശതമാനമാണ്.

*വ്യാപാരമേഖലയിലും വ്യക്തികള്‍ക്കും ഇടയില്‍ സൈബര്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ചുള്ള ഉയര്‍ന്ന അവബോധത്തിന്റെ മികച്ച സൂചനയാണിത്.

2. സൈബര്‍ ഇന്‍ഷുറന്‍സിന്റെ നിലവിലെ വിപണി എത്രത്തോളമുണ്ട്. മികച്ചനിലയിലാണോ?

*15 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ളതാണ് നിലവില്‍ ആഗോള സൈബര്‍ ഇന്‍ഷുറന്‍സ് വിപണി. ഇന്ത്യന്‍ വിപണിയിലെ മൂല്യമാകട്ടെ 50 മില്യണ്‍ ഡോളറാണ്. ഇന്‍ഷുറന്‍സ് വിപണിയില്‍ സൈബര്‍ മേഖലയുടെ വളര്‍ച്ച അതിവേഗമാണ്.

*ബാങ്കിങ്-ധനകാര്യ-ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍, മാനുഫാക്ചറിങ്, ഐടി-ഐടി അനുബന്ധമേഖലകള്‍ എന്നിവയാണ് മുന്നേറ്റമുള്ള സെക്ടറുകള്‍. ഇടത്തരം സൂക്ഷ്മ സംരംങങ്ങളുടെ വിഭാഗത്തില്‍നിന്നും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ട്.

*സെന്‍സിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യലും ഉയര്‍ന്നഫ്രീക്വന്‍സി ഓണ്‍ലൈന്‍ ഇടപാടുകളും പ്രത്യേക സൈബര്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

3. പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെയാണ് സൈബര്‍ ഇന്‍ഷുറന്‍സ് വന്‍കിട സ്ഥാപനങ്ങളെയും സാധാരണക്കാരെയും സഹയാക്കുന്നത്?

*ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ചെലവ്, ബിസിനസ് തടസ്സത്തിനുള്ളതും അതുപോലെതന്നെ മൂന്നാം കക്ഷിയുടെ ബാധ്യതയും കവര്‍ ചെയ്യുന്നു. ഇന്‍ഷുര്‍ ചെയ്തവരെ ഒന്നിലധികം പ്രതിസന്ധികളില്‍ സഹായിക്കുന്നു. ഉദാ. ക്രൈസിസ് മാനേജുമെന്റ് സപ്പോര്‍ട്ട്, സാമ്പത്തിക പിന്തുണ എന്നിവ.

*ഓണ്‍ലൈന്‍ തട്ടിപ്പ്, ഐഡിന്റിറ്റി മോഷണം എന്നിവയില്‍നിന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍നിന്ന് വ്യക്തികള്‍ക്ക് പരിരക്ഷ നല്‍കുന്നു. അത്തരം സംഭവങ്ങളില്‍നിന്ന് കരകയറുന്നതിന് ആവശ്യമായ പിന്തുണയും നല്‍കുന്നു.

*അടിസ്ഥാനപരമായി, സൈബര്‍ ഇന്‍ഷുറന്‍സ് സംരക്ഷിത കവജമായി പ്രവര്‍ത്തിക്കുന്നു. വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ നഷ്ടത്തില്‍ നിന്ന് വ്യക്തിളെയും സ്ഥാപനങ്ങളെയും പരിരക്ഷിക്കുന്നു. അതിലൂടെ മികച്ച പ്രതിരോധശേഷി ഉറപ്പാക്കാനും കഴിയുന്നു.

4. അഞ്ച് വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധന എത്രത്തോളമുണ്ട്?

*സൈബര്‍ സംബന്ധിയായ സംഭവങ്ങളുടെ വര്‍ധനവും ഡിജിറ്റല്‍ റിസ്‌കിലെ വര്‍ധനവും കാരണം സൈബര്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷം മുതല്‍ 20 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായിട്ടുളളത്. അതില്‍കൂടുതലും വര്‍ധന ചില മേഖലകളില്‍ ഉണ്ടായിട്ടുണ്ട്.

*ഡിജിറ്റല്‍ റിസ്‌കിനെക്കുറിച്ചുള്ള മികച്ച ധാരണയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്‍ഷുറര്‍മാരുടെ വിലനിര്‍ണയത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യുന്നു.

*സൈബര്‍ ഭീഷണിയും അപകടസാധ്യതയും വര്‍ധിക്കുന്നത് ഈ പ്രവണത തുടരാനുള്ള സാധ്യത കൂട്ടും.

5 സൈബര്‍ ഇന്‍ഷുറന്‍സിന്റെ ഭാവി?

*വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണി, വര്‍ധിച്ച അവബോധം, വിപണിയില്‍നിന്നുള്ള ഡിമാന്‍ഡ് എന്നിവ റിസ്‌ക് മാനേജുമെന്റ് തന്ത്രങ്ങളില്‍ സൈബര്‍ ഇന്‍ഷുറന്‍സിനെ അനിവാര്യതയാക്കുന്നു.

*ഡിജിറ്റല്‍ യുഗത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് നിയമ-നിയന്ത്രണ ചട്ടക്കൂടുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

*ഇന്‍ഷുറന്‍സ്, സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, പോളിസി ഹോള്‍ഡര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണത്തോടൊപ്പം കൃത്യമായി അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും പോളിസി മൂല്യനിര്‍ണയത്തിനുമായി ഡാറ്റ അനലിറ്റിക്‌സിലെ മുന്നേറ്റം പോലുള്ളവ വ്യവസായത്തെ രൂപപ്പെടുത്താന്‍ സാധ്യതയുണ്ട്.

This post has already been read 1078 times!

Comments are closed.