
ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കോഴിക്കോട് : ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി എഞ്ചിനീയറെക്കുറിച്ച് പറയുന്നത്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവർത്തനത്തിനു ശേഷം ഐസിൽ ചേർന്നതും ലിബിയയിൽ ചാവേർ സ്ഫോടനം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കുന്നത്.ഇയാളുടെ യഥാർത്ഥ പേരും മറ്റ് വിവരങ്ങളും പുറത്തു വന്നിട്ടില്ല. പുരാതനമായ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഇയാളെന്നാണ് ഐ.എസ് പറയുന്നത്. ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം ഹിജ്‌റ ചെയ്യാൻ തീരുമാനിച്ചെന്നും തുടർന്ന് ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി ലിബിയയിലേക്ക് പോയെന്നുമാണ് റിപ്പോർട്ട്. ഇയാളുടെ പേര് അബൂബക്കർ അൽ ഹിന്ദി എന്നാണെന്നും ഐഎസ് വ്യക്തമാക്കുന്നു. എന്നാൽ മതപരിവർത്തനത്തിനു മുൻപുള്ള ഇയാളുടെ പേര് ഐഎസ് വെളിപ്പെടുത്തിയിട്ടില്ല.
കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ നിരവധി പേർ ഐഎസിനു വേണ്ടി ഭീകരപ്രവർത്തനത്തിന് പോയിട്ടുണ്ട്. ഇതിൽ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ലിബിയയിൽ മലയാളി ഭീകരൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
This post has already been read 6324 times!


Comments are closed.